ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ
ശുചിത്വ ശീലങ്ങൾ
ശുചിത്വം എന്ന മഹത്തായ കാര്യത്തെക്കുറിച്ചാണ് ഈ ചെറുകുറിപ്പിൽ ഞാൻ എഴുതുന്നത്. ഏതു പ്രവൃത്തിയുടേയും അടിസ്ഥാനം ശുചിത്വമാണ്. നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടിനെ വൃത്തിയോടെയും, ശുദ്ധിയോടെയും സൂക്ഷിക്കണം.ഓരോ വ്യക്തിയും അവരുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇന്ന് ലോകത്ത് ഒത്തിരി രോഗങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. അതിലെ ഒരു മഹാമാരിയാണ് "കൊറോണ". ഈ രോഗത്തോട് ലോകം മുഴുവൻ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളിൽ നിന്നും രക്ഷ നേടണമെങ്കിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നമ്മൾ ശീലമാക്കേണ്ടതുണ്ട്. അതു കൊണ്ട് വീട്ടിൽ നിന്നും പുറത്തു പോകാതിരിക്കുക. പോയാൽ വീട്ടിലെത്തിയ ഉടനെ തന്നെ കുളിച്ചു വൃത്തിയാകണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ വരുന്നത് തടയാൻ ഒരു പരിധി വരെ നമുക്ക് സാധിക്കും.
|