സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

09:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി

നിൻ മടിത്തട്ടിൽ കിടന്നൊന്ന്
ചാഞ്ചാടുവാൻ എനിക്കേറെയിഷ്ടം
നിന്റെ മൃദുലമാം സംഗീതത്തിൽ
ഞാൻ ആനന്ദിക്കുന്നു
നിന്റെ ഓരോ തലോടലിലും ഞാൻ മയങ്ങുന്നു.
പൂക്കളാൽ നിറഞ്ഞുനിൽക്കുന്ന അമ്മേ
നിന്നെ കാണുവാൻ ഞാൻ ഓടി അലയുന്നു.
എത്ര പറഞ്ഞാലും മതിവരില്ല നിന്റെ ചർമ്മ ഭംഗി
നിൻ മീതെ വട്ടമിട്ടു പാറുന്ന
പൂമ്പാറ്റയാകുന്നു ഞാൻ
നിൻ പുഞ്ചിരി പോലുള്ള അരുവികളിൽ
 നീരാടുവാൻ കൊതിക്കുന്നു ഞാൻ
നിൻ ഏകാന്തതയിൽ അലിഞ്ഞു ചേരുവാൻ
ഒരു മത്സ്യത്തെപ്പോലെ നീന്തിതുടിക്കുന്നു ഞാൻ

നവ്യ ആർ
8 B സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത