ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ഒത്തൊരുമയോടെ കേരളം
ഒത്തൊരുമയോടെ കേരളം
കവികളും കലാകാരന്മാരും ഒത്തിരി പുകഴ്ത്തിയിട്ടുള്ളതാണ് കേരളത്തെപ്പറ്റി.പ്രകൃതിയുടെ കൃത്രിമമല്ലാത്ത സൗന്ദര്യം കാണണമെങ്കിൽ കേരളത്തിൽ എത്തണം എന്നാണ് വിദേശികളും പറയുന്നത്.ഭൂമിയിലെ സ്വർഗമാണ് കാശ്മീരെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം.സാംസ്കാരികമായും കലാപരമായും വിദ്യാഭ്യാസപരമായും മുന്നിൽ നിൽക്കുന്ന നാടാണ് നമ്മുടേത്.ഭാരതത്തിലെ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് പല മേന്മകളും ഉണ്ട്. മുൻകാലങ്ങളിൽ മനുഷ്യമനസ്സിനെ അത്ഭുതപ്പെടുത്തും വിധം പല അനാചാരങ്ങളും നിലനിന്നിരുന്ന നാടാണ് കേരളം എങ്കിലും എന്ന് ആ അവസ്ഥയ്ക്ക് വളരെയേറെ മാറ്റങ്ങൾ വന്നിരിക്കുന്നു.കലാരംഗത്തും കായികരംഗത്തും വൈദ്യരംഗത്തും ഇന്ന് കേരളത്തിന്റെ സംഭാവനകൾ വിവരിക്കാൻ കഴിയാത്തവയാണ്.നമ്മുടെ സാംസ്കാരിക പൈതൃകത്തെപ്പറ്റി ഇന്ന് ലോകമെങ്ങും വാഴ്ത്തുന്നു. ജനാധിപത്യഭരണം നിലനിൽക്കുന്ന ഭാരതത്തിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.1953-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് മലയാള ഭാഷാ സംസ്ഥാനമെന്ന നിലയിൽ 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായത്. മലയാളത്തെ സ്നേഹിക്കുന്നവരുടെ മോഹം സഫലമാവുകയായിരുന്നു.അന്ന്.ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നാണ് കേരളീയ സംസ്ക്കാരം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയിൽ ഉന്നതമാറ്റങ്ങളുണ്ടായതിലൂടെ മാനവിക ജീവിതത്തിലും ഏറെ മാറ്റങ്ങൾ സംഭവിച്ചു.നമ്മുടെ സംസ്കാരത്തിലും നിത്യജീവിതത്തിലും എല്ലാം. ശാസ്ത്രവളർച്ചയിലൂടെ നാം കൈവരിച്ച സുഖഭോഗങ്ങൾ വാസ്തവത്തിൽ മനുഷ്യർക്കിടയിൽ അകലങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു . എന്നാൽ ഏവർക്കും ഒന്നാകെ ഒരു പ്രശ്നം നേരിടേണ്ടി വന്നപ്പോൾ ഈ അകൽച്ചയ്യോന്നും ഒന്നുമല്ല എന്ന് കാണിച്ചുകൊടുത്തവരാണ് നമ്മൾ.കേരളീയർ.ഇതിനു ഉത്തമ ഉദാഹരണമാണ് ൨൦൧൮-ൽ കേരളം ഒന്നടങ്കം അഭിമുഖികരിച്ച മഹാപ്രളയം. ഈ മഹാദുരന്തത്തിൽ നിന്ന് കരകയറാൻ സഹോദര്യമെന്ന നിലയിൽ കേരളം ഒന്നിച്ചു പരിശ്രമിക്കുകയും ദുരന്തത്തിൽ നിന്ന് കരകയറാനുള്ള മഹത്തായ കരുത്ത് പ്രകടിപ്പിക്കുകയും ചെയ്തു.നാനാജാതി മതങ്ങൾ നിലനിൽക്കുന്ന നാടാണ് കേരളമെങ്കിലും ഈ ഒരു സാഹചര്യത്തിൽ മതസൗഹാർദത്തോടെയാണ് കേരളത്തിലെ ഓരോ പൗരനും പ്രവർത്തിച്ചത്. മതത്തിന്റെ പേരിൽ മനുഷ്യരെ കശാപ്പുചെയ്യുന്ന നവോത്ഥാന യുഗത്തിൽ മതസൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും പുതുതലങ്ങളാണ് കേരളം ലോകത്തിന് മുന്നിൽ ഉയർത്തികാണിച്ചത്. ഇതോടെ അവസാനിക്കുന്നതല്ല കേരളം ജനതയുടെ വീര കഥകൾ. ഇന്ന് ലോകമൊട്ടാകെ നേരിടുന്ന വലിയ ഒരു വിപത്താണ് കൊറോണ എന്ന മാരകരോഗം. ലോകത്തെ സകലരാഷ്ട്രങ്ങളും ഇന്ന് ഈ കെടുതിയിൽ വലയുകയാണ്. ദിനംപ്രതി പതിനായിരങ്ങളാണ് രോഗബാധിതരാകുന്നത്.ആയിരങ്ങളാണ് മരണപ്പെടുന്നത്. എന്നാൽ ലോകമൊട്ടാകെ ഉറ്റുനോക്കുന്നത് കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളിലേക്കാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം കുറവാണ് അതിനാൽ മരിച്ചവരുടെ എണ്ണവും കുറവാണ് അതിനുള്ള ഒരേയൊരു കാരണം നമ്മുടെ കേരളീയരുടെ ഒത്തൊരുമയാണ്. ഒരു കേരളീയൻ ആയതിൽ നാം അഭിമാനിക്കേണ്ടതുണ്ട്.സർക്കാരിനൊപ്പം ഒത്തുചേർന്നു പ്രവർത്തിക്കുന്ന നമ്മുടെ നാട് ഏവർക്കും ഒരു മാതൃകയാണ്. "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |