ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/മഹാമാരിയും,പ്രതിരോധവും
മഹാമാരിയും,പ്രതിരോധവും
ഇന്ന് നാം നേരിട്ട്കൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ് "കൊറോണ". ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരി. ഈ അവസ്ഥയിൽ നമ്മുടെ വീടും, പരിസരവും, ശരീരവും വളരെ വൃത്തിയായി ശ്രദ്ധിക്കേണ്ടതാണ്.ഈ മഹാമാരിയെ നേരിടാൻ നമ്മുടെ ചുറ്റുപാട് ഇടക്കിടക്ക് അണുവിമുക്തമാക്കുക.അനാവശ്യമായ യാത്രകൾ ഒഴിവാക്കുക. അടുത്തത്, നമ്മൾ രോഗപ്രതിരോധത്തെപ്പറ്റിയാണ് ശ്രദ്ധിക്കേണ്ടത്. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമക്കുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മുഖം മറക്കുക. പനിയോ, ചുമയോ, ശ്വാസതടസ്സമോ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. കൈകൾ ഇടക്കിടെ സോപ്പുകൊണ്ട് കഴുകുക. " നമുക്ക് ഭീതിയല്ല, ജാഗ്രതയാണ് ആവശ്യം". അതായത് ലോകം മുഴുവൻ മഹാമാരിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അതു കൊണ്ട് നാം വളരെ ജാഗരൂകരായിരിക്കണം. അതുകൊണ്ട് നിയന്ത്രണങ്ങളെ ലംഘിക്കാതെ, ആത്മസംയമനം പാലിച്ച് നമുക്ക് വീട്ടിലിരുന്ന് ഈ മഹാമാരിയെ തുരത്താൻ ദൈവത്തോട് പ്രാർത്ഥിക്കാം.
|