ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ പാഠങ്ങൾ

09:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ- ഒരു ഓർമ്മപ്പെടുത്തൽ

കൊറോണ എന്ന വൈറസ് ഒരുപാടു ദുരന്തം നമുക്കിടയിൽ ഉണ്ടാക്കി. കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത വൈറസ് നമ്മുടെ കണ്ണുകൾ തുറപ്പിച്ചു. മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് അവൻ വളരെ മനോഹരമായി നമുക്ക് കാണിച്ചു തന്നു. നമ്മുടെ ദുശീലങ്ങളും, വൃത്തി യില്ലായ്മയും, സാമൂഹിക അകലം പാലിക്കാതെയുള്ള നടപ്പും വിനയായി. അങ്ങനെ അവൻ നമ്മുടെ അടുത്തും എത്തി. സഹജീവികൾ എങ്ങനെ ജീവിക്കണമെന്നും, ഇല്ലാത്തവരുടെ ദുരിതങ്ങൾ കണ്ടു മനസിലാക്കാനും, പണക്കാരനും, പാവപ്പെട്ടവനും തമ്മിൽ ഒരു വ്യതാസവും ഇല്ലാ എന്നും നമുക്ക് കാട്ടിത്തന്നു. പണം കൊണ്ടല്ല, ഒരുമ കൊണ്ടേ നമുക്കവനെ നേരിടാൻ പറ്റു. അങ്ങനെ നമ്മളും അതിജീവനത്തിന്റെ അടുത്തെത്താറായി. എന്നിരുന്നാലും നമ്മൾ അവനെ എപ്പോഴും പേടിക്കണം. എപ്പോൾ വേണമെകിലും അവൻ നമ്മെ പിന്തുടരാം. അതിനാൽ ഇനിവരും നാളുകളിൽ നമ്മൾ സാമൂഹിക അകലം പാലിക്കുകയും, കൈകൾ കഴുകി വൃത്തിയാക്കുകയും , മാസ്ക് ധരിക്കുകയും ചെയ്യണം. ഒരുമായാണ് വലുത്, അനുസരണയാണ് നേട്ടം. ഇതാണ് നമ്മൾ പഠിച്ച പാഠം.

കൗശിക് ജെ പിള്ള
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം