നല്ല ശീലം
ഒരു ദിവസം അപ്പു കളിച്ചു കഴിഞ്ഞ് വീട്ടിലേക്കെത്തി. അമ്മ പറഞ്ഞു, മോനെ വേഗം കുളിച്ചു വാ, എന്നിട്ട് ഭക്ഷണം കഴിക്കൂ. അപ്പോൾ മറുപടിയായി അവൻ പറഞ്ഞത് എന്തെന്നറിയാമോ?
`എനിക്ക് ആദ്യം ഭക്ഷണം താ, എന്നിട്ട് ഞാൻ കുളിക്കാം´. പറ്റില്ല ആദ്യം വൃത്തിയായി വാ ഇല്ലെങ്കിൽ അസുഖം വരും ´ അമ്മ പറഞ്ഞു. അസുഖമോ, എങ്ങനെ? അവൻ ചോദിച്ചു. മോനെ,
നമ്മൾ വൃത്തിയില്ലാതെ ഭക്ഷണം കഴിച്ചാൽ അണുക്കൾ വായിലൂടെ അകത്തേക്ക് പ്രേവേശിച്ച് അസുഖങ്ങൾ ഉണ്ടാക്കും, മനസ്സിലായോ? ശരി അമ്മേ, ഞാൻ കുളിച്ച് വരാം. നല്ല കുട്ടി. അമ്മ പറഞ്ഞു.
കൂട്ടുകാരെ, നമ്മൾ നല്ല നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നത് നമുക്കു വേണ്ടി തന്നെയാണ്. ഇല്ലെങ്കിൽ മാരകമായ പല രോഗങ്ങളും നമ്മെ തേടിയെത്തും.
|