എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം

09:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണ പകർച്ചവ്യാധി മൂലം നടപ്പിലാക്കിയ ലോക്ക് ഡൗൺ കൊണ്ട് ദോഷങ്ങൾ മാത്രമല്ല, നേട്ടങ്ങളുമുണ്ട് അവ എന്റെ കാഴ്ചപ്പാടിൽ -
ആളുകളെല്ലാം വീടുകളിൽ ഇരിപ്പായി. അതുമൂലം കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് ഒരുപാടു കാര്യം ചെയ്യാൻ സാധിക്കുന്നു.കൂടുതൽ സമയം വീട്ടിൽ ആയിരിക്കുന്നതിനാൽ മാനസികാരോഗ്യവും സന്തോഷവും വർദ്ധിക്കുന്നു. വീടും പരിസരവും വൃത്തിയാക്കാനും വീട്ടിലെ കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കാനും സാധിക്കുന്നു. സ്വന്തം പുരയിടത്തിലെ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ വിഷ രഹിതമായ ആഹാരം കഴിക്കാനും, ആരോഗ്യം വർദ്ധിക്കാനും ഇടയാക്കുന്നു .വീട്ടിൽ നട്ടുവളർത്തുന്ന ചേന, കപ്പ, വാഴ, കാച്ചിൽ, ചേമ്പ് ,പച്ചക്കറികൾ തുടങ്ങിയവയുടെ കൃഷിരീതി മനസ്സിലാക്കാനും പരിചയപ്പെടാനും സാധിക്കുന്നു. മത്സ്യം വളർത്തലിലൂടെ പുതിയ ഭക്ഷ്യ സംസ്ക്കാരത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാൻ സാധിക്കുന്നു. വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതിലൂ ടെ അന്തരീക്ഷ മലിനീകരണം കുറയുവാൻ ഇടയായി.ഇത് പ്രകൃതിക്ക് ഒരു ഉണർവ്വ് പ്രദാനം ചെയ്തിരിക്കുന്നു.പുതിയ പഠനരീതികൾ പരിചയപ്പെടാനും കമ്പ്യൂട്ടർ പരിശീലനം നടത്താനും സാധിക്കുന്നു.എന്തായാലും ഈ കൊറോണക്കാലം എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനപ്രദവും ആസ്വാദ്യകരവും ആയിരുന്നു.

എയ്ഡൻ ടോം സജി
3A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം