ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതി ചില ചിന്തകൾ
പരിസ്ഥിതി ...ചില ചിന്തകൾ
രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഈ ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയിരിക്കുന്ന ഒരു കാലമാണ് ഇന്ന്. ഈ ഉപന്യസത്തിൽ ആദ്യം നമ്മൾ പരിഗണിക്കുന്നത് പരിസ്ഥിതി എന്താണ് എന്നാണ്. ഭാരതിയ ചിന്തകൾ പ്രകൃതിയെ ഒരു സമികൃതാ ഘടനമായി കണ്ടു. ഭഗവത് ഗീതയിൽ ഈ സമൽസ്യം പ്രതിപാതിപ്പിച്ചിട്ടുണ്ട്, പരസ്പരം ബവേത്യ ശ്രേയം, പരാമവാപസ്യം. ദേവന്മാരും മനുഷ്യരും ഒരുമയോടെ ഹിതകരിയായും വർത്തിക്കുബോഴാൺ ശ്രേയസുണ്ടകുന്നത്. ഈ പരസ്പര്യമാണ് പരിസ്ഥിതി ബോതാതിന്റെ ആണിക്കല്. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമായ മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനില്പിനുവരെ ഇത് ഭീഷണിയാകുന്നു. ഭൂമി സൗരയൂഥതിലെ ഒരു അംഗമാണ്. സഹോദര്യ ഗ്രഹങ്ങളിൽ നിന്ന് ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണ്. മനുഷ്യനും ചുറ്റും കാണുന്നതും പ്രകൃതിത്തത്വമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാവിധതിലുമുള്ള ജീവജാലങ്ങളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവഘടനയാണ്. പരസ്പര ആശ്രയതിലുടെ ജീവിവർഗവും സസ്യവർഗവും പുലരുനത്. ഒന്നിനും ഒറ്റപെട്ട് പുലരനവില്ല. ഒരു സസ്യതിന്റെ നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവിശ്യമാണ്. ഇങ്ങനെ പരസ്പര ആശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പലമാറ്റങ്ങളും ഉണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ചയായി സൃഷ്ട്ടികപ്പെടുകയും ചെയുമ്പോൾ പരിസ്ഥിതി തകരാറിലായി എന്ന് നാം പറയുന്നു. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും കാറ്റും എൽകാതെയും അത് ഉൾകൊള്ളാതെയും മനുഷ്യൻ പുലരാനാവില്ല. എന്നാൽ ആധുനിക മനുഷ്യശാത്രത്തെ വരുതിയിലക്കി എന്ന് അവകാശപ്പെട്ടു. പ്രകൃതിയിലെ ചൂടിൽ നിന്ന് രക്ഷനേടുവാൻ തണുപ്പും, തണുപ്പിൽ നിന്ന് മോചനത്തിനായി ചൂടും മനുഷ്യൻ ഉണ്ടാക്കി. അണക്കെട്ടി വെള്ളം നിർത്തിയും അപ്പാർട്ടുമെൻറ്റുകൾ ഉയർത്തി പ്രകൃതിക്ക് ദുരീതം സൃഷ്ട്ടിച്ചും വനം വെട്ടിവെളിപ്പിക്കുമ്പോഴും പരിസ്ഥിതിക്ക് പലമറ്റങ്ങളും ഉണ്ടാകുന്നു സുനാമി പോലുള്ള വെള്ളപൊക്കവും മലയിടിചില്ലും കൊടുംകാറ്റും മനുഷ്യൻ അഭിമുഖികരിക്കേണ്ടിവരുന്നു. പരിസ്ഥിതിക്ക് ഹാനികരമായി മനുഷ്യന്റ് കർമ്മങ്ങൾ എന്തൊക്കെയാണ്. നിരവതി രൂപത്തിലുള്ള മലിനീകരണമാണ് ആദ്യത്തേത്. ശബ്ദ മാലിനികരണം, അന്തരീഷ മാലിനികരണം, ജല മാലിനികാരണം, പ്രകൃതി മാലിനികരണം, എല്ലാം ആ വിഭാകത്തിലാണ് വരുന്നത്. പ്ലാസ്റ്റിക് പോലുള്ള ഖര വിഭാകങ്ങളും വലിചെറിയുന്ന ചിന്തകളും മണ്ണിനെ ദുഷിപ്പിക്കുന്നു. പ്ലാസ്റ്റികിൻ ജലത്തിലെ ഒക്സിജെന്റെ അളവ് കുറയ്ക്കാൻ കഴിയും. വനവ്യവസായശാലകളും പുറത്തുവിടുന്ന പുക അന്തരീക്ഷതിന്നേ മലിനമാക്കുന്നു. ചിക്കൻഗുനിയപോലുള്ള രോഗങ്ങളും കേരളത്തെ ബാധിക്കുന്നത് പരിസ്ഥിതിയിൽ വന്ന തകരാർ മൂലമാണ് എന്ന് നാം അറിയണം. ഋതുകൾ ഉണ്ടാക്കുന്നതും പ്രകൃതി മനുഷ്യൻ അനുഗ്രഹമാകുന്നതും വനങൾ ഉള്ളതുകൊങ്ങുമാത്രമാണ് വനനാശികാരണം കേരളത്തിന്റെ ജൈവഘടനയിൽ തന്നെ മാറ്റം വരുത്തി. വനനശികരണം തടയാൻ സാധികയുള്ളു. മനുഷ്യൻ കൃഷിയുടെ അളവ് കുറച്ച് വിളവ് കൂട്ടുന്നതിനായി ധാരളം രാസവളങ്ങളും കിടനാശിനികളും ഇന്ന് ഉപയോഗിക്കുന്നു. ഇത് മണ്ണിന്റെയും ജലത്തിന്റെയും പരസ്പര്യത്തെ തകർക്കും. മണ്ണിലുള്ള നൈട്രജൻ ഘടനയ്ക് മാറ്റം വരും. പരിസ്ഥിതിക്ക് എല്ക്കുന്ന വമ്പിച്ച ദോഷമാണ് ഇത്. ജൈവ വളങ്ങൾ കൂടുതൽ ഉപയോഗികുകയും ബയോളജിക്കൽ കൺട്രോൾ ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇതിൽ പരിഹാരമാക്കുകയുള്ളു. സമഗ്രവും സമീകൃതവുമായ പ്രകൃതി ജീവിത ഘടനയെ അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത് വളരെ വലുതാണ്. ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂക്ഷണം ചെയുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നത് എന്ന് നാം ഓർക്കണം.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |