എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ഐക മത്യം മഹാബലം
{
ഐകമത്യം മഹാബലം
വിജയഗിരി എന്ന രാജ്യത്തിൽ രാമു, സോമു എന്നിങ്ങനെ രണ്ട് യുവാക്കൾ താമസിച്ചിരുന്നു.അവർ ഉറ്റ സുഹൃത്തുക്കളും ബുദ്ധിമാൻമാരുമായിരുന്നു. അവരെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു.അവർ ഒരു കാര്യത്തിനും കലഹിക്കില്ലായിരുന്നു. ആ രാജ്യത്തെ രാജാവായ വിജയസേനൻ്റെ അടുക്കലും ഈ വാർത്ത എത്തി. ആ യുവാക്കളെ ഒന്ന് പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.അദ്ദേഹം ഭടന്മാരെക്കൊണ്ട് രാമുവിനേയും ,സോമുവിനെയും വിളിപ്പിച്ചു. "നിങ്ങളിൽ ആർക്കാണോ ബലം കൂടുതൽ അയാൾക്ക് എൻ്റെ പുത്രിമാരിൽ നിന്ന് ആരെ വേണമെങ്കിലും സ്വയംവരം ചെയ്തു തരാം". രാജാവ് വിചാരിച്ചത് രാജകുമാരിയെ ലഭിക്കുവാനായി അവർ അവരുടെ ഐക്യം വെടിഞ്ഞ് പരസ്പരം ബലപരീക്ഷണം നടത്തും എന്നാണ്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. അവർ പരസ്പരം ആലോച്ചിച്ച് രാജാവിനോട് മൂന്ന് വടികൾ ആവശ്യപ്പെട്ടു.മഹാരാജാവ് അവർക്ക് വടികൾ എത്തിച്ചു കൊടുത്തു. അവർ അത് മഹാരാജാവിൻ്റെ കൈയിൽ കൊടുത്തിട്ട് മൂന്ന് വടികളും ഒരുമിച്ച് വെച്ചിട്ട് രണ്ടായി ഒടിക്കാൻ പറഞ്ഞു. അദ്ദേഹം അത് പൊട്ടിച്ചു. ഒന്നുകൂടി അത് ഒരുമിച്ച് വെച്ച് ഒടിക്കാൻ പറഞ്ഞു.അദ് ദേഹം ഒടിച്ചു. എന്നാൽ മൂന്നാമത്തെ വട്ടം അത് ഒടിക്കാൻ മഹാരാജാവിന് സാധിച്ചില്ല. അപ്പോൾ അവർ പറഞ്ഞു." രാജാവേ ഐക്യമത്യമാണ് മഹാബലം ഞങ്ങളൊരിക്കലും ഞങ്ങളുടെ ഐക്യം വെടിഞ്ഞ് ഒന്നും നേടുവാൻ ശ്രമിക്കില്ല" രാജാവ് അവരുടെ സാമർത്ഥ്യത്തെ പ്രശംസിച്ചു. അവർക്ക് തൻ്റെ രണ്ടു പുത്രിമാരെ വിവാഹം കഴിച്ച് കൊടുത്തു. തൻ്റെ അനന്തര അവകാശികളായി രാമുവിനെയും ,സോമുവിനെയും പ്രഖ്യാപിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |