നോക്കുവിൻ കൂട്ടരെ
ഇന്നീ നാടിൻ ദുരവസ്ഥ
രോഗത്തെ ഭയന്നു നാം
ഒളിച്ചിരിക്കുന്നു.
പലതരം രോഗങ്ങളും പകർച്ചവ്യാധികളും
പടർന്നു കൊണ്ടിരിക്കുന്നു
തകർന്നു വീഴുന്നു
മനുഷ്യജീവനുകൾ
രോഗങ്ങൾ ചാവിയാൽ
ചലിപ്പിക്കും
വെറും പാവയായ് മാറി
മനുഷ്യജീവിതം
മനുഷ്യരാശിയെ വിഴുങ്ങുന്ന
ഈ മഹാമാരികളെ
എങ്ങനെ തുരത്തും നാം
ഈ രോഗങ്ങളെ ?
എങ്ങനെ മറികടക്കും നാം
ഈ ദുരവസ്ഥയെ ?
പരിസരം നാം ശുചിയാക്കിടേണം
വ്യക്തിശുചിത്വം പാലിച്ചീടേണം
രോഗങ്ങളകറ്റിടാൻ ശുചിത്വം
നാം ശീലമാക്കിടണം
ഒന്നിച്ചു നിൽക്കുക
ഒന്നിച്ചു പൊരുതുക തുരത്തിടും നാം
ഈ രോഗങ്ങളേ