പോരാടുവാൻ നേരമായ് കൂട്ടരെ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിയ്ക്കാം നമുക്കീ ദുരന്തത്തി- ന്നലയടിയിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കീടാം സ്നേഹ ഹസ്തദാനം അല്പകാലം നാമകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരുജീവനല്ല ലോകജനതയെത്തന്നെയല്ലോ ആശ്വാസമേകും ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ പോരാടീടാം ജാഗ്രതയോടെ, ശുചിത്വബോധത്തോടെ ലോക നന്മയ്ക്കായ് മുന്നേറിടാം.