ക്രസന്റ് എൽ.പി. സ്കൂൾ പനമരം/അക്ഷരവൃക്ഷം/ശുചിത്വം: അറിയേണ്ട ചിലത്

08:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thoufeeka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം അറിയേണ്ടത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം അറിയേണ്ടത്

ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ.അവർക്ക് ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് തെളിവുൾ വ്യക്തമാക്കുന്നു. ആരോഗ്യം പോലെ ത്തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രധാന്യ മുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്ത് കൊണ്ട് പ്രാധാന്യം കൽപ്പിക്കാത്തത് ആവർത്തിച്ചു വരുന്ന പർചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ന് നാം തിരിചറിയുന്നില്ല. എവിടെയെല്ലാം നാം പോകുന്നുവോ അവിടെയെല്ലാം ശചിത്വമില്ലായ്മ നമ്മുക്ക് കാണാവുന്നതാണ്. വീടുകൾ ,സ്കൂളുകൾ,ആശുപത്രികൾ,റോഡുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങി എല്ലായിടത്തും ശുചിത്വമില്ലായ്മ കാണാം. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം .എന്നിട്ടും ശുചിതമില്ലാതെ നാം ജീവിക്കുന്നു.

റിൻഷ ഫാത്തിമ
3എ ക്രസൻറ് പബ്ലിക് എൽ പി സ്കൂൾ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം