08:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42365(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ടൊരു നാളിൽ ഭൂതത്താനായി വന്നൊരു വൈറസ്
കറുത്തമരണം സമ്മാനിച്ചു പ്ലേഗ് എന്നൊരു പേരിൽ
കൊന്നുമുടിച്ചു ജീവനൊരായിരം
അതിനെ ജയിച്ചു മനുഷ്യർ
പിന്നൊരു നാളിൽ വന്നതോ മലമ്പനിയായി
കോളറ എന്നൊരു പേരിൽ
പിന്നെയും വന്നു വൈറസ് ഭൂതം
അവനെയും തുരത്തി
പിന്നെയും അതാ വന്നല്ലോ വസൂരി എന്നൊരു പേരിൽ
പിന്നെയും കാലം കടന്നങ്ങു പോകവേ
H1ആയി N1ആയി
പിന്നെയിതാ പക്ഷി പനിയായും പന്നി പനിയായും
കഴിഞ്ഞുപോയാരാ വർഷം വന്നതോ നിപ്പാ വൈറസ് എന്നൊരു പേരിൽ
ഇന്നവൻ എത്തിയതോ കൊറോണാ വൈറസായി
നമ്മളതിനായി നല്കിയതോ കോവിഡ് 19 എന്നൊരു പേരും
ഭയന്നു വിറച്ചു മാനവരാശി
ജീവനെടുത്തതോ ലക്ഷങ്ങൾ
മരുന്നില്ലാ മാരണത്തെ
കൈ കഴുകിയും മൂക്കും വായും മൂടി കെട്ടിയും
നിശ്ചിത അകലം പാലിച്ചും
പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നും
ഒറ്റകെട്ടായി ഒരു മനമോടെ
ജയിച്ചു കാട്ടാം ഭൂതത്താനെ
തുരത്തി അകറ്റാം കൊറോണയെ..............