എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം

08:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൊരുതി ജയിക്കാം | color=4 }} ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതി ജയിക്കാം

ഒരു ഗ്രാമത്തിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.അമ്മുവും സച്ചുവും.സച്ചു നല്ല അറിവുള്ള കുട്ടിയായിരുന്നു.ഒരു ദിവസം പത്രം വായിച്ച അമ്മു സച്ചുവിനോട് പറഞ്ഞു,നമ്മൾ ഇനി കുറച്ചു ദിവസത്തേക്ക് പുറത്തിറങ്ങാൻ പാടില്ല. ഇതു കേട്ട സച്ചു പറഞ്ഞു.ശരിയാണ് ഞാനും വായിച്ചു.പക്ഷേ അത് സമൂഹത്തിൻറ നന്മയ്ക്കു വേണ്ടിയാണ്.

അമ്മു : അങ്ങനെയാണെങ്കിൽ കൊറോണ എന്ന ഈ രോഗം പകരാതിരിക്കാൻ നമ്മൾ എന്തെല്ലാം കരുതലാണ് എടുക്കേണ്ടത്

സച്ചു: നമ്മൾ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകണം വെറുതെ കഴുകിയാൽ പോര 20 സെക്കൻറ് കൈകഴുകണം.അതുമാത്രമല്ല അത്യാവശ്യങ്ങൾക്കു മാത്രമേ പുറത്ത് ഇറങ്ങുവാൻ പാടുള്ളു.

അമ്മു:. ഇത്രയും ശ്രദ്ധിച്ചാൽ മതിയോ.

സച്ചു:. പോര രോഗമുള്ളവരുമായി അകലം പാലിക്കണം,അവർ ഉപയോഗിച്ച സാധനങ്ങളിൽ തൊടരുത്,പുറത്ത് പോകുബോൾ നിർബന്ധമായും മാസ്ക് അല്ലെങ്കിൽ തൂവാലകൊണ്ട് മൂക്കും വായും മൂടണം.

അമ്മു: ഇത്ര ഭീകരനാണോ ഇവൻ?

സച്ചു: തീർച്ചയായും.വൻ രാജ്യങ്ങൾ പോലും ഇവന്റെ മുന്നിൽ മുട്ടു മടക്കിയിരിക്കുകയാണ്.

അമ്മു: അപ്പോൾ ഇത്രയും വലിയ രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് നമ്മുടെ കൊച്ചു കേരളത്തിന് പൊരുതി നിൽക്കാൻ കഴിയുമോ.

സച്ചു:. തീർച്ചയായും നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.അതിന് നമ്മൾ ഗവണമെന്റിന്റേയും ആരോഗ്യമന്ത്രാലയങ്ങളുടേയും നിർദ്ദേശങ്ങൾ പാലിക്കണം.ഇത് നമുക്കുവേണ്ടി മാത്രമല്ല നമ്മുടെ സമൂഹ നന്മയ്ക്കുകൂടി വേണ്ടിയാണ്

അമ്മു: അപ്പോൾ ആരും പുറത്തിറങ്ങില്ലേ?

സച്ഛു: ഇല്ല.ഇനി എന്നാണോ പുറത്തിറങ്ങാൻ സർക്കാർ പറയുന്നത് അതുവരെ ആരും പുറത്തിറങ്ങരുത്.എല്ലാവരും ഇത് പാലിച്ചേ മതിയാവൂ.

അമ്മു: എല്ലാ ജനങ്ങളും ഇത് അനുസരിക്കുമോ?

സച്ചു: തീർച്ചയായും.എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ,എല്ലാവരും ഒരേ മനസ്സോടെ പ്രയത്നിച്ചാൽ പ്രളയത്തെ അതിജീവീച്ച നമുക്ക് ഇതും നിഷ്‍പ്രയാസം നേരിടാൻ കഴിയും.

അമ്മു: ശരി.നമ്മളും ഇന്നു മുതൽ കൊറോണയ്ക്കെതിരെ,വിജയം നേടും വരെ പോരാടും.

സച്ചു: ശരി,ഇത് നമ്മുടെ എല്ലാ കൂട്ടുകാരെയും അറിയിക്കാം.

അമ്മു:എങ്ങനെ അറിയിക്കും?

സച്ചു:നീ നിന്റെ വീട്ടിലെ ഫോൺ ഉപയോഗിച്ച് മെസേജിലൂടെ അറിയിക്ക്.ഞാനും അങ്ങനെ ചെയ്യാം

അമ്മു:ശരി സച്ചൂ.നമുക്കിനി കൊറോണയെ തുരത്തിയോടിച്ചതിനു ശേഷം കാണാം

അമ്മു: ശരി.

അങ്ങനെ ആ നല്ലകൂട്ടുകാർ നാടിന് ഒരു മാതൃകയായി പൊരുതാനിറങ്ങി.

സഫ്‍വാൻ എസ് എസ്
9 എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ