ജി.എച്ച്. എസ്.രാവണേശ്വർ
കാസര്ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്ത്, രാവണീശ്വര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ രാവണീശ്വര്‍ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എച്ച്. എസ്.രാവണേശ്വർ | |
---|---|
വിലാസം | |
രാവണീശ്വര്‍ കാസറഗോഡ് ജില്ല | |
സ്ഥാപിതം | 25 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-02-2010 | Jessyp.v |
ചരിത്രം 1957ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1967ല്‍ യു.പി സ്ക്കൂളായും 1980ല്‍ ഹൈസ്ക്കൂളായും 2006ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ എല്‍.പി വിഭാഗം പ്രധാന വിദ്യാലയത്തില്‍ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്സ്ഥിതി ചെയ്യുന്നത്. കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തിലെ 1,2,3,11 വാര്‍ഡുകള്‍ ഉള്‍ പ്പെ ട്ടതാണ് രാവണീശ്വരം പ്രദേശം. ഈപ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
എല്‍.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കര്‍ സ്ഥലത്തും ഹൈസ്ക്കൂളും ഹയര്‍സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കര്‍ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിന് അതിവിശാലമായ ലാബ് & ലൈബ്രറി കോംപ്ലക്സിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കലാസാഹിത്യവേദിയില്‍ധാരാളം കുട്ടികള്‍അംഗങ്ങളായിട്ടുണ്ട്.ഇതിന്റെ ആഭിമുഖ്യത്തില്‍സ്ക്കൂള്‍തലത്തില്‍നിരവധി വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍നടത്തി വരുന്നു. മുണ്ടൂര്‍സേതുമാധവനെപ്പോലുള്ള പ്രമുഖ സാഹിത്യകാരന്‍മാരുമായുള്ള അഭിമുഖം, ചര്‍ച്ച, സംവാദം എന്നിവ സംഘടിപ്പിച്ചു. ബഷീര്‍ചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രദര്‍ശനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂളില്‍ചിത്രരചനാ ക്യാന്വും നടത്തിയിട്ടുണ്ട്. കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലാസ്സടിസ്ഥാനത്തില്‍കൈയെഴുത്ത് മാസിക നിര്‍മ്മിക്കുകയും മെച്ചപ്പെട്ടവ കണ്ടെത്തി വേണ്ടുന്ന പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. വിദ്യാരംഗം കലോത്സവത്തില്‍ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ഈ സ്ക്കൂളിലെ കുട്ടികള്‍കൈവരിച്ചിട്ടുണ്ട്.
.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഹിന്ദി ക്ലബ്..- ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തില്‍നവനീത് മാസിക പ്രകാശനം ചെയ്തു. സ്വാതന്ത്ര്യദിനത്തില്‍ഹിന്ദി സാഹിത്യകാരന്‍മാരുടെ ഫോട്ടോ പ്രദര്‍ശനം നടത്തി. ഹിന്ദി പക്ഷാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇംഗ്ലീഷ് ക്ലബ്..-ക്ലബിന്റെ നേതൃത്വത്തില്‍ആഴ്ചകള്‍തോറും 'LANGUAGE GAME' നടത്തി വരുന്നു. കുട്ടികളുടെ കൈയെഴുത്ത് മാസിക 'റെയിന്‍ബോ' പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍വായിക്കാനുള്ള സകര്യം ക്ലബ് ചെയ്തു കൊടുക്കുന്നുണ്ട്. ഹെല്‍ത്ത് ക്ലബ്..- ക്ലബിന്റെ ആഭിമുഖ്യത്തില്‍സ്ക്കൂളും പരിസരവും ശുചീകരിക്കുന്നു. ഓരോ വെള്ളിയാഴ്ചയും 'ഡ്രൈ ഡെ ' ആയി ആചരിക്കുന്നു. കന്വോസ്റ്റ് കുഴി നിര്‍മ്മാണം പരിസര മലിനീകരണം ഒഴിവാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം സി.ഡി പ്രദര്‍ശനം ,ഫസ്റ്റ് എയ്ഡ് തുടങ്ങിയവ ക്ലബിന്റെ ആഭിമുഖ്യത്തില്‍നടക്കുന്നു.
സീഡ് പദ്ധതി പ്രകാരം ലഭിച്ച അഞ്ഞൂറോളം വൃക്ഷത്തൈകള്‍സ്ക്കൂള്‍കോന്വോണ്ടില്‍നട്ട് ജൈവവേലി കെട്ടി സംരക്ഷിച്ചു വരുന്നു. എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിച്ച വൃക്ഷത്തൈകള്‍കുട്ടികള്‍ക്ക് വിതരണം ചെയ്തു. ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സോഷ്യല്‍ സയന്‍സ് ക്ലബ് ..- ദിനാചരണങ്ങളുടെ ചുക്കാന്‍പിടിക്കുന്നു. ഗാന്ധി ഫോട്ടോ പ്രദര്‍ശനം, നാണയ പ്രദര്‍ശനം തുടങ്ങിയവ നടത്തി. പ്രാദേശിക ചരിത്രരചനയോടനുബന്ധിച്ച് ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശനം 'രാവണി' തപസ്സിരുന്നു എന്നു കരുതുന്ന രാവണേശ്വരം ശ്രീ പെരും തൃക്കോവിലപ്പന്‍ക്ഷേത്രത്തിലേക്കുള്ള പഠനയാത്ര പ്രോജക്ട് നിര്‍മ്മാണം മുതലായവ നടത്തി. ഈ വര്‍ഷത്തെ ബേക്കല്‍ഉപജില്ലാ മേളയില്‍സാമൂഹിക ശാസ്ത്രവിഭാഗം ഹൈസ്ക്കൂള്‍തല ചാന്വ്യന്‍മാരാവുകയും റോളിംഗ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
സൂര്യകിരീടം ,സ്വാതന്ത്രഗാനപതിപ്പ് ,ആജാനൂരിന്റെ ചരിത്രം തുടങ്ങിയവ കുട്ടികളുടെ മികവുറ്റ സൃഷ്ടികളാണ്
മാനേജ്മെന്റ്
കേരള സര്‍ക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍,ബേക്കല്‍ ഉപജില്ലയുടെ ഭാഗമാണ്. . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് രതീദേവി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ അരവിന്ദാക്ഷനുമാണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ സി.എം.കുഞ്ഞിക്കണ്ണന്‍ 1948 ശ്രീ ടി.എ.കുഞ്ഞികൃഷ്ണന്‍ നായര്‍ 1959 ശ്രീ വി.വി.നാരായണന്‍ നന്വീശന്‍ 1973 ശ്രീ കണ്ണന്‍.വി 07/05/78 ശ്രീ കരുണാകരന്‍ നായര്‍. 1982 ശ്രീ സുന്ദരേശന്‍.ആര്‍ 09.10.1984-1987 ശ്രീ തങ്കച്ചന്‍ 31.05.1987-1989 ശ്രീ പത്മനാഭക്കുറുപ്പ് 17.07.1989-17.06.1991 ശ്രീ കുഞ്ഞികൃഷ്ണന്‍ നായര്‍ 17.06.1991-08.06.1992 ശ്രീമതി ജെസ്സി.എന്‍.എഫ് 26.10.1992-31.05.1993 ശ്രീമതി കെ. ശ്രീദേവിപിള്ള 18.06.1993 ശ്രീമതി എം.പി.രാധ 29.10.1993-26.05.1994 ശ്രീമതി എം.ആര്‍കമലാദേവി 30.05.1994-15.05.1995 ശ്രീമതി പി. ലക്ഷ്മി 07.06.1995-31.05.1996 ശ്രീമതി ശാന്തകുമാരി പി.കെ 01.06.1996-1997 ശ്രീമതി കമലാക്ഷി 01.08.1997-06.98 ശ്രീ അബ്ദുള്‍ഖാദര്‍ 03.06.1998-09.05.2000 ശ്രീമതി ശശികലാദേവി.കെ 06-2001 ശ്രീ പുരുഷോത്തമന്‍ വി.ടി 2001-29.05.2002 ശ്രീമതി കുഞ്ഞിമേരി എം.ജെ 12.06.2002-06.05.2003 ശ്രീ കുഞ്ഞിക്കണ്ണന്‍ വി.വി 07.2003-31.05.2004 ശ്രീ രാജന്‍.വി 06.2005-03.06.2006 ശ്രീമതി വത്സല 01.07.2006-31.05.2007 ശ്രീ വിനയകുമാര്‍ കെ.എം 01.06.2007-03.06.2008 ശ്രീ അഗസ്റ്റിന്‍ ടി.ഡി 04.06.2008-28.07.2008 ശോഭന ഐ.പി 30.07.2008-16.06.2009 ശ്രീമതി രതീദേവി ടി.കെ 01/07/09
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.മാധവന്‍ നായര്‍ - പ്രിന്‍സിപ്പാള്‍ ഗവ. കോളേജ് കാസര്‍ഗോഡ്‍
- ശ്രീ.എ.അശോകന്‍ - പ്രൊഫസര്‍.നെഹ്റു കോളേജ് കാഞ്ഞങ്ങാട്
- ശ്രീ.എച്ച്.മാധവന്‍ - മാനേജര്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്
- ശ്രീ,എസ്.ഗോവിന്ദന്‍ - വില്ലേജ് ഓഫീസര്‍ ചിത്താരി
- ശ്രീ.ടി.രാജന്‍- ജില്ലാ ബാങ്ക് കാസര്‍ഗോഡ്
- ശ്രീ.എ.ഗംഗാധരന്‍- അഡ്വക്കേറ്റ്
- ശ്രീ.എ.ഉണ്ണികൃഷ്ണന്‍- എഡ്വക്കേറ്റ്
- ശ്രീ.പ്രമോദ് രാമന്‍- ന്യൂസ് റീഡര്‍ മനോരമ ചാനല്‍
- ശ്രീ.എ പവിത്രന്‍- ഹെഡ്മാസ്റ്റര്‍ കൂട്ടക്കനി
- ശ്രീ.എം.കെ.രവീന്ദ്രന്‍-ഹെഡ്മാസ്റ്റര്‍
- ശ്രീ.ഗോവിന്ദന്‍ നന്വ്യാര്‍-
- ശ്രീ.വി.കുഞ്ഞിരാമന്‍ -
- ശ്രീ.വി.നാരായണന്‍-
- ശ്രീ.ടി.സി.ദാമോദരന്‍ നായര്‍-
- ശ്രീമതി.ടി.എ.ശ്യാമള-
- ശ്രീ.കൃഷ്ണന്‍ അത്തിക്കല്‍-പി.ഡി.ടീച്ചര്‍ ജി.എച്ച്.എസ്.എസ്.രാവണീശ്വര്‍
- ശ്രീമതി.എ.ആശാലത-എച്ച്.എസ്.എസ്.ടി.സോഷ്യോളജി ജി.എച്ച്.എസ്.എസ്.രാവണീശ്വര്‍
- ശ്രീമതി.സുവര്‍ണ്ണിക- എച്ച്.എസ്.എസ്.ടി. ബോട്ടണി ജി.എച്ച്.എസ്.എസ്.രാവണീശ്വര്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.