പുഴകളും പൂക്കളും പുൽമേടുമുള്ള
പച്ചപ്പുതപ്പിനാൽ മൂടി നിൽക്കുമെൻ പ്രകൃതി
പൂനിലാവൊഴുകുമ്പോൾ
വിരിയുന്ന പൂക്കളുണ്ട്
മണ്ണിന്റെ ഗന്ധവും സ്നേഹവും ചാലിച്ച്
പാടത്തലയുന്ന കർഷകൻ പോകുന്ന
കാഴ്ചയുണ്ട്
സ്നേഹത്തിൻ കാർമുകിൽ
നീർപെയ്ത്
പോകുന്ന സ്വർഗ്ഗമാണിന്നെന്റെ പ്രകൃതി