ശുചിത്വമെന്ന ആയുധമെടുക്കൂ രോഗങ്ങൾക്കെതിരെ പോരാടൂ സന്തോഷങ്ങൾ നിലനിർത്താനായ് പരസ്പര ദൂരം പാലിക്കൂ കാത്തിരിക്കാം നാം വീടുകളിൽ ആഘോഷിക്കാം പുതുപുലരിക്കായ് പടുത്തുയർത്താം നൽശീലങ്ങൾ സുന്ദരമായൊരു ഭൂമിക്കായ് അറിവുകൾ നമ്മെ നയിക്കും വിദൂരതയിൽ പ്രതിരോധമാർഗ്ഗങ്ങൾ കണ്ടെത്താനായ് ഒത്തൊരുമിക്കാം പ്രവർത്തിക്കാം രോഗങ്ങളെ തുടച്ചുനീക്കാം ആനന്ദിക്കാം