പ്രകൃതിയും മനുഷ്യനും    ഹഫ്സ സി, നാലാം തരം

പ്രകൃതിയുടെ നൈസര്ഗികത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രകൃതി സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത് .പക്ഷെ നാം ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കും പരിസ്ഥിതി നാശത്തിനും കാരണം പരിസ്ഥിതിയോടും പ്രകൃതിയോടും നാം ചെയ്യുന്ന കരുതലില്ലാത്ത ഇടപെടലുകൾ ആണ് .മരങ്ങൾ വെച്ച് പിടിപ്പിക്കേണ്ട നമ്മൾ നമ്മൾ ഇന്ന് മരങ്ങളും വനങ്ങളും വെട്ടിനശിപ്പിക്കുകയാണ് ചെയ്യുന്നത്. അത് വഴി നാം ഇന്ന് ജലക്ഷാമം,കുന്നിടിയൽ,ഉരുൾ പൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാവുന്നു. ശുചിത്വ കാര്യത്തിൽ വളരെയധികം മുന്നിലുണ്ടായിരുന്ന നാം ഇന്ന് വളരെയധികം പിന്നിലായിരിക്കുന്നു. നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കാതെ അടുത്തുള്ള പുഴയിലേക്കും തോട്ടിലേക്കും ആണ് വലിച്ചെറിയുന്നത്. ഇത് വഴി നമ്മുടെ ജല സ്രോതസ്സ് തന്നെ കുറഞ്ഞു വരികയാണ് . അത് വഴി നമുക്ക് ജലക്ഷാമം നേരിടുന്നു. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ പുഴകളിലും തോടുകളിലും തള്ളുന്നത് വഴി മത്സ്യ സമ്പത് തന്നെ ഇല്ലായതായിരിക്കുകയാണ് . ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളം പോലും ഇന്ന് പല വിധ വൈറസ് ബാധയിലൂടെയാണ് കടന്നു പോവുന്നത്. രോഗ പ്രതിരോധ ശേഷിയിൽ മുൻ നിരയിൽ ഉണ്ടായിരുന്ന ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ ഇന്ന് കൊറോണ വൈറസ് ബാധിച്ച് ആയിരങ്ങൾ മരണമടയുകയാണ് . അമേരിക്ക പോലുള്ള വൻകിട പാശ്ചാത്യ രാജ്യങ്ങളെയും കൊറോണ വൈറസ് വിഴുങ്ങിക്കൊണ്ടിരിക്കുന്നു . ചൈന,ബ്രിട്ടൻ, ഇറ്റലി, തുടങ്ങിയ വൻകിട ശക്തികൾ പോലും ഇത്തരം മഹാമാരികളെ പ്രധിരോധിക്കുന്നതിൽ പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു . ഇനിയെങ്കിലും നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾക്ക് വിരാമമിടേണ്ട സമയം അതിക്രമിച്ച്ചിരിക്കുകയാണ്.


        കൊറോണ വേണ്ട                 ✍🏻അബ്ദുൽ കരീം.    ഒന്നാം തരം     
       നോക്കൂ നോക്കൂ കുട്ടികളേ.             
       കൊറോണ യുദ്ധം ചൊല്ലാം ഞാൻ.                                           
       കൈകൾ നന്നായ്‌ കഴുകേണം.                                       
       സോപ്പിട്ട് നന്നായ്‌ കഴുകേണം.                                 
       മാസ്ക് ധരിച്ച് നടക്കേണം                     
       മനസ്സ് നന്മയിൽ ആക്കേണം.                
       വേണ്ട വേണ്ട നമ്മൾക്ക്.                 
       കൊറോണ വേണ്ട നമ്മൾക്ക്.


     കൊറോണ വൈറസ് .... കോവിഡ് 19      ഫാഹിമ കെ  നാലാം തരം

ഇന്ന് ലോകത്തെ മുഴുവനും പിടിച്ച് കുലുക്കിയ ഒരു മഹാ മാരിയാണ് കൊറോണ അഥവാ കോവിഡ് 19 . ഇത് 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നാണ് തുടങ്ങിയത് .ഇപ്പോൾ ഈ രോഗം ലോകം മുഴുവൻ വ്യാപിച്ചു. ലോകത്ത് 158000 ത്തോളം പേര് മരിക്കുകയും 229000 ത്തോളം പേര് രോഗബാധിതരാവുകയും ചെയ്തു. ശരീര സ്രവങ്ങളിൽ നിന്നാണ് ഇത് പകരുന്നത്. ശ്വാസ നാളത്തെയാണ് ഇത് ബാധിക്കുക . മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന ,ശ്വാസ തടസ്സം, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ . ജലദോഷം , ന്യൂമോണിയ , രക്ത സമ്മർദ്ദത്തിലുള്ള വ്യതിയാനം എന്നിവ ഉണ്ടായി മരണം സംഭവിക്കാം . കൊറോണ വൈറസിന് എതിരായി കൃത്യമായ ആന്റി വൈറൽ മരുന്നുകൾ ഇല്ല. ഇതിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകുക. പനി,ജലദോഷം എന്നിവ ഉള്ളവരുമായി അടുത്തിടപഴാതിരിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് നിന്നാൽ നമുക്ക് രോഗ മുക്തി നേടാൻ സാധിക്കും . stay home stay safe

                        പരിസ്ഥിതി ദിനം.    ഫാത്തിമ കെ നാലാം തരം

ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആണ്. 1972 ജൂൺ അഞ്ചിന് ആദ്യത്തെ പരിസ്ഥിതി ഉച്ച കോടി നടന്നു. 1974 മുതൽ ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ 2019ലെ പരിസ്ഥിതിദിന വിഷയം വായുമലിനീകരണം ആയിരുന്നു. ഓരോ വർഷവും ജൂൺ അഞ്ച് നമ്മെ ഓര്മപ്പെടുത്തുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചാണ്. അന്തരീക്ഷ മലിനീകരണവും വാഹനങ്ങൾ പുറത്ത് വിടുന്ന പുകയും ഋതുക്കളുടെ കാലം തെറ്റിയ മാറ്റവും എല്ലാം പരിസ്ഥിതിയെ മലിനപ്പെടുത്താൻ കാരണമാവുന്നു. വ്യവസായ ശാലകൾ പുറത്തുവിടുന്ന പുകയും മാലിന്യങ്ങളും പ്രകൃതിക്ക് വളരെ മോശമാണ്. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്. അത്‌ കൊണ്ട്‌ ഭൂമിയെ നാം മലിനപ്പെടുത്തരുത്. ഭൂമിയിലെ കുന്നുകളും കുളങ്ങളൂം മരങ്ങളും നശിപ്പിക്കരുത്. മരങ്ങൾ ഭൂമിയിലെ മണ്ണൊലിപ്പ് തടയുന്നു. ഒരു മരം മുറിക്കുമ്പോൾ പത്ത് മരങ്ങൾ വെച്ച് പിടിപ്പിക്കണം. മരം ഒരു വരമാണ്. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ആധിക്യവും പ്രകൃതിയുടെ നാശത്തിനു കാരണമാവുന്നു. പ്ലാസ്റ്റിക്‌ ഉപയോഗം നാം ഒഴിവാക്കണം. പ്രകൃതിയെ സ്നേഹിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ.