ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം*

07:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
പരിസ്ഥിതി സംരക്ഷണം*

സുന്ദരമായ ഈ പ്രകൃതി ദൈവത്തിന്റെ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം ഈ പ്രകൃതിയിലുണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധ ജലവും ഭക്ഷണവുമെല്ലാം നമ്മുടെ പ്രകൃതിയിലുണ്ട്. ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനു വേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവൃത്തിക്കണം. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടു പിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക. അമിതമായ വായു മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം . നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടാവണം.

സൗപർണിക
6 D ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം