എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും ജീവിതത്തിൽ
{
ശുചിത്വവും രോഗപ്രതിരോധവും ജീവിതത്തിൽ
ലോക ഡൗൺ കാലം ഓരോ രീതിയിലും വിനിയോഗിച്ച് കൊണ്ടിരുന്നപ്പോഴാണ് ഇന്നത്തെ ഒരു അവസ്ഥയിൽ രോഗപ്രതിരോധ ത്തെയും പരിസ്ഥിതിയേയും കുറിച്ച് ഞാൻ ചിന്തിച്ചത്.ഇപ്പോൾ കൊറോണയുടെ കാര്യം തന്നെ എടുത്താൽ ചൈനയിലെ വുഹാനിലെ ഒരു മാർക്കറ്റിൽ നിന്നുമാണ് ഈ വൈറസിനെ ഉത്ഭവം. ഇത് ഈ ലോകത്തെ മുഴുവൻ കീഴടക്കി കൊണ്ടിരിക്കുകയാണ്.ലോകം മുഴുവൻ ഈ ചെറിയ വൈറസിനു മുന്നിൽ മുട്ടുമടക്കിയി രിക്കുകയാണ്. മനുഷ്യന്റെ വിവേകമില്ലാത്ത മനസ്ഥിതിയാണ് പല അസുഖങ്ങൾക്കും കാരണമാകുന്നത്. അതിലൊരു പ്രധാന പങ്കുവഹിക്കുന്നത് ശുചിത്വമില്ലായ്മ ആണ്. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും ഒരു പരിധി വരെ ഒഴിവാക്കാൻ നമുക്ക് സാധിക്കും. ഭക്ഷണത്തിനു മുൻപും ശേഷവും നിർബന്ധമായി കൈകൾ സോപ്പിട്ട് കഴുകേണ്ടത് ഒരു ശീലമാക്കി മാറ്റുക. വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾരോഗം തുടങ്ങി കോവിഡ്, സാർസ്(SARS) വരെ ഒഴിവാക്കാൻ ഈ ഒരു ശീലം കൊണ്ട് നമുക്ക് സാധിക്കും. പൊതുസ്ഥലസമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരമെടുത്തു നന്നായി കഴുകുന്നതാണ് ശരിയായ രീതി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇന്നത്തെ ഒരു അവസ്ഥയിൽ നമുക്ക് കൃത്യമായി അറിയാവുന്ന ഒരു കാര്യമാണ് ഇത്. ഇപ്പോൾ പൊതു ജനസമ്പർക്കം വരുത്തേണ്ട അവസ്ഥയിൽ ഓരോ വ്യക്തിയും മാസ്ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കി ഇരിക്കുന്നു. അതിന് കാരണം വ്യക്തമാണ്. രോഗം വഹിക്കുന്ന ആൾ ആ രോഗം മറ്റുള്ളവരിൽ പകരാതിരിക്കാനും രോഗി അല്ലാത്ത ഒരാൾ രോഗവാഹകരിൽ നിന്നും രോഗം സ്വീകരിക്കാതിരിക്കാനും ഇത് ഒരു നല്ല ഉപായമാണ്. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥല സന്ദർശനം കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ സാമൂഹിക അകലം പാലിക്കുക എന്നതിന്റെ പ്രസക്തി എല്ലാവർക്കും വ്യക്തമാണല്ലോ. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നത് കൊറോണ വൈറസ് പോലെയുള്ള രോഗാണുക്കളെ തുരത്താൻ ഒരു നല്ല മാർഗമാണ്. ഒന്ന് ഓർത്തു നോക്കിയാൽ നമ്മുടെ സംസ്കാരത്തിൽ ശുചിത്വ ഘടകങ്ങൾ ഉണ്ടായിരുന്നു. പണ്ടു കാലങ്ങളിൽ നാം ഓരോ വീടുകളും നോക്കുകയാണെങ്കിൽ ആ വീടുകൾക്ക് മുമ്പിൽ ഒരു കിണ്ടിയിൽ എല്ലായ്പ്പോഴും വെള്ളം വെച്ചിരുന്നു. പുറത്തുപോയി വരുന്ന ആളുകൾ കൈയും കാലുകളും കഴുകിയ ശേഷമേ വീടിനുള്ളിൽ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ഇപ്പോൾ വീടുകളിലുള്ള കക്കൂസിന്റെ സ്ഥാനം. ആധുനിക പരിഷ്കാരങ്ങളുടെ ഭാഗമായി കക്കൂസ് സ്ഥാനം ഇപ്പോൾ വീടുകളുടെ ഉള്ളിലാണ്. കൂടുതൽ രോഗാണുക്കൾ ഉള്ള ഇടമാണ് അതെന്ന് നാം ഓരോരുത്തർക്കും അറിയാം. പണ്ട് ഓരോരുത്തരുടെയും തൊടിയിൽ ഉണ്ടായ പച്ചക്കറികളാണ് വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. നമ്മുടെ പുഴകളിൽ ഉണ്ടായിരുന്ന മത്സ്യമാണ് നമ്മൾ ഉപയോഗിച്ചിരുന്നത്. ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ആളുകൾക്ക് എല്ലാ കാര്യങ്ങൾക്കും വളരെ മടിയാണ്. ആളുകൾ ഇപ്പോൾ ജങ്ക് ഫുഡിന് അടിമകളാണ്. പ്രകൃതിയിൽ നാം ഓരോരുത്തരും ഉണ്ടാക്കിയ ഈ അനാരോഗ്യകരമായ കാര്യങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആയിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിൽ ഏക മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യമാണ്. ജൂൺ 5 എന്നത് പരിസ്ഥിതി തരമായി 1972 മുതൽ നാം ആചരിച്ചു തുടങ്ങി. നമ്മുടെ പരിസ്ഥിതി വളരെ സന്തോഷിക്കുന്ന ഒരു കാലഘട്ടമാണിത്. എന്തെന്നാൽ ഒരുതരത്തിലുള്ള മലിനീകരണവും ഇപ്പോൾ നമ്മുടെ ചുറ്റുപാടും നടക്കുന്നില്ല എന്നത് വളരെ സന്തോഷത്തോടുകൂടി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. നിരത്തിൽ വാഹനങ്ങൾ കുറഞ്ഞതോടെ കൂടി ഒരു പരിധിവരെ വായുമലിനീകരണം കുറഞ്ഞു. ഫാക്ടറിയുടെ പ്രവർത്തനം നിലച്ചതോടെ കൂടി ജലമലിനീകരണവും ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു. രസകരവും, സന്തോഷകരവുമായ മറ്റൊരുകാര്യം എല്ലാവരും തിരക്കിനെ ലോകത്തുനിന്ന് കുറച്ചുനാളത്തേക്ക് എങ്കിലും തിരിച്ചു വന്നു എന്നതാണ്. കുടുംബാംഗങ്ങൾ ഓരോരുത്തരും ഒരേ മനസ്സോടുകൂടി കൃഷി ചെയ്യാനും, വ്യായാമങ്ങളിൽ ഏർപ്പെടാനും, ഭക്ഷണം പാകം ചെയ്യാനും, തങ്ങളുടെ സർഗ്ഗവാസനകൾ ഉണർത്തുവാനും ഉള്ള ഫലപ്രദമായ ഒരു സമയം ആക്കി കഴിഞ്ഞു നമ്മുടെ ലോകം കാലം. ഈയൊരു കാലത്ത് പങ്കുവെക്കൽ പ്രസക്തി എന്താണെന്നു കൂടി തിരിച്ചറിയാൻ എനിക്ക് സാധിച്ചു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ഇപ്പോൾ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ ചെറുക്കാൻ ഗവൺമെന്റ് ആരോഗ്യപ്രവർത്തകരും പറഞ്ഞു തരുന്ന ഓരോ നിർദ്ദേശങ്ങളും കാര്യമായി എടുക്കേണ്ടതും അത് അനുസരിച്ച് മുന്നോട്ട് പോകേണ്ടതും ഒരു സാമൂഹിക ജീവി എന്ന നിലക്ക് നാം ഓരോരുത്തരുടെയും കടമയാണ്. ജീവിതത്തിൽ ശുചിത്വം പാലിക്കുകയും പരിസ്ഥിതിയെ നന്നായി വയ്ക്കുകയും അതുപോലെതന്നെ രോഗപ്രതിരോധം നടത്തുകയും ചെയ്തു കൊണ്ട് നാം ഓരോരുത്തരും ഈ ലോകത്തെ മഹാമാരികളിൽ നിന്നും മുക്തമാക്കാൻ ശ്രമിക്കണം. കുട്ടികൾ എന്ന നിലക്ക് നാം ഓരോരുത്തരും നമുക്ക് സമൂഹത്തോടുള്ള കടമകൾ നിർവഹിക്കാൻ ശ്രമിച്ചു കൊണ്ട് ഒരു നല്ല രോഗകുട്ടികൾ എന്ന നിലയ്ക്ക് നാമോരോരുത്തരും നമുക്ക് സമൂഹത്തോടുള്ള കടമകൾ നിർവഹിക്കാൻ ശ്രമിച്ചുകൊണ്ട് ഒരു നല്ല ലോകത്തെ സൃഷ്ടിക്കാം.
|