നിരത്തുകൾ ശാന്തം അപകട നിരക്ക് കുറഞ്ഞു. പട പടപ്പുകൾക്ക് ശാന്തി. പെടാപ്പാടുകൾക്ക് ശമനം. ഗൃഹങ്ങളിൽ പുതു ജീവിതത്തിന്റെ ഊഷ്മളത. പ്രാർത്ഥനകൾക്ക് ശക്തി കൂടി. ആരാധനാലയങ്ങൾ വിജനമായി. മതം കൈമലർത്തി. ശാസ്ത്രം പറഞ്ഞു മരുന്നില്ല. മരണഭയം ധ്യാനത്തിന് ശക്തി പകർന്നു. വലിയ കളികൾ ഇനി ചെറിയ കളികളായി... പുറം തീറ്റ നിന്നു. കഞ്ഞിയും ചമ്മന്തിയും തിരിച്ചു വന്നു. നോൺ വെജ് പ്യൂർ വെജ്ജായി. വെടിപ്പും വൃത്തിയും പുതുശീലമായി. പരസ്പരം കൈകൾ കൂപ്പി നമസ്ക്കാരം പറഞ്ഞ് മനുഷ്യൻ വിനയാന്വിതനായി. അങ്ങിനെ മനുഷ്യൻ മനുഷ്യനായി.... ന്റെ. കോറോണെ...|| നീ ഗുരുവാണ്