കൈ നന്നായി കഴുകണേ എന്ന് ....
മുത്തശ്ശി പറഞ്ഞു ചോറുണ്ണും മുമ്പ്,
കാതോർത്തില്ല, ആ കിഴവിയുടെ മൊഴിക്ക്,
വീടും പരിസരവും വൃത്തിയാക്കണേന്ന്...
മുത്തശ്ശി പറഞ്ഞു ,നേരം പുലരും നേരത്ത്,
അന്നും കാതോർത്തില്ല, ആ കിഴവിയുടെ മൊഴിക്ക്,
കാലം കടന്നു പോകവേ നാം
മനസ്സിലാക്കി മുത്തശ്ശിമൊഴിയുടെ മഹത്വം!
ഇന്നു നാം അങ്ങാടിയിൽ പോലും കൈ
കഴുകാനായി തങ്ങിക്കൂടുന്നു, മുത്തശ്ശിയുടെ
ശാപം ഒരു കുഞ്ഞു വൈറസിലല്ല,
ലോകം കീഴടക്കി കൊണ്ടിരിക്കുന്ന
കൊറോണയിലാണ്!!