02:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ELANGODE EAST LP SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അന്നും ഇന്നും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോക്കൂ ചുറ്റും ചങ്ങാതീ
തെങ്ങിൻ തോപ്പും നെൽപ്പാടം
കാണാനെന്തൊരു രസമാണ്
ഉയർന്ന് നിൽക്കും മാമലകൾ
വശ്യമാർന്നൊരു വിളകളും
മനം കവരുന്നൊരു കാഴ്ച യതല്ലോ
മൂളുന്ന വണ്ടുകളും പാറുന്ന കിളികളും
സുന്ദരമായൊരു കാനന കാഴ്ചകളും
പ്രകൃതിക്കെന്തൊരു സൗന്ദര്യം
കാടുകൾ വെട്ടി മരങ്ങൾ മുറിച്ചു
കോൺക്രീറ്റു കാടുകൾ നാടു നിറഞ്ഞു
കാണുന്ന കുന്നുകൾ വെട്ടി തിരത്തി
കാണും വയലുകൾ മണ്ണിട്ടു മൂടി
നീരുറവകൾ മുഴുവൻ തകർത്തു
നീരാവി പോലും ചൊടിച്ചങ്ങു പോയി
കാലം പിഴച്ചു മഴയും കുറഞ്ഞു
കേഴുന്നു നാമിന്ന് വെള്ളത്തിനായ്
കത്തും വെയിലിൽ പൊരിയുന്ന ലോകം കരയുന്നു
ശുദ്ധശ്വാസത്തിനായ്
കായും കനിയും ഫലമേ തുമില്ല
കരിഞ്ഞ വയലിലോ വിളയൊന്നുമില്ല
കായലുണങ്ങി കിണറുകൾ വറ്റി
കരകവിഞ്ഞാറുകൾ നീർച്ചാലുമായി
മുറിച്ചും നിരത്തിയും ഇടിച്ചു മിവയെല്ലാം
മാറ്റിമറിച്ചീടുവാൻ തുനിഞ്ഞിടരുതാരും