കൊറോണയെ പ്രതിരോധിക്കാൻ നേരമായി പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്ക് കണ്ണി പൊട്ടിക്കാം ഒന്നായ് ബലത്തോടെ ആത്മധൈര്യത്തോടെ അകറ്റീടാം കൊറോണയെയകലം പാലിച്ച് ഒഴിവാക്കാം സ്നേഹചുംബനങ്ങളാലിംഗനങ്ങൾ ഒഴിവാക്കാം ആഘോഷങ്ങൾ വീട്ടിലിരിക്കാം സോദരരെ പ്രതിരോധിക്കാം ഒന്നായ് കൊറോണയെ ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ നമുക്ക് ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കായ് സോദരാ.