പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം
പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും രോഗങ്ങളെ ഒരു വിധം തടയാൻ സാധിക്കും. പരിസ്ഥിതി ശുചിത്വമില്ലായ്മയും രോഗങ്ങളും കൂടുന്നത് മഴക്കാലത്താണ്. മഴക്കാലത്ത് വീടിന്റെ പരിസരങ്ങളിലും ചിരട്ടകളിലുമൊക്കെ വെള്ളം കെട്ടി നിന്ന് അതിൽ കൊതുകുകൾ മുട്ടയിട്ട് വിരിയും. കൊതുകുകൾ ഒരുപാട് അസുഖങ്ങൾ പരത്തും. മഞപ്പിത്തം,എലിപ്പനി,ഡങ്കിപ്പനി,മലമ്പനി,പകർച്ചവ്യാതികൾ തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമുടെ പ്രദേശങ്ങളിലും പിടിപെടുന്നുണ്ട്. അതിനാൽ നാം പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകൾ വർദ്ധിക്കാനിട വരുന്ന വെള്ളം കെട്ടി നിൽക്കാതെ കഴിയുന്നതും നമ്മൾ സൂക്ഷിക്കണം.നഖം വെട്ടി വൃത്തിയാക്കുക,ദിവസവും രാവിലേയും രാത്രിയിലും പല്ലു തേക്കുക, ദിവസവും കുളിക്കുക,ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ രണ്ടും വൃത്തിയായി കഴുകുക അങ്ങിനെ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ച് നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം.
യുംന ഷെറിൻ
|
6 A [[|സി.എം.എം.യു.പി.എസ്. എരമംഗലം/]] പൊന്നാനി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
|