മാനുഷരേ നിങ്ങൾ സൂക്ഷിക്കുക
ഭീകരനാം കൊറോണ വൈറസ്സിനെ
ശുചിത്വമൊരു ശീലമാക്കി
പൊരുതിടേണം ഇതിനെതിരെ.
കൈകൾ രണ്ടും വൃത്തിയാക്കി
മുഖത്തൊന്നും സ്പർശിക്കാതെ
യാത്രകളെല്ലാം ഒഴിവാക്കൂ
സാമൂഹ്യ അകലം പാലിക്കൂ
തുരത്തിടേണം മഹാമാരിയെ.
നിയമങ്ങളെല്ലാം പാലിക്കൂ
സ്വയരക്ഷ നാം ഉറപ്പാക്കൂ
രക്ഷിക്കണം നാം കൂട്ടരേ
രക്ഷിക്കണമീ ഭൂമിയെ
പായിച്ചീടാമീ വിപത്തിനെ
മറ്റാരിലേക്കും പകർത്താതെ
മാനുഷരേ നിങ്ങൾ സൂക്ഷിക്കുക
ഭീകരനാം കൊറോണ വൈറസ്സിനെ.