00:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23063(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം നീങ്ങുന്നതെങ്ങോ-
ട്ടെന്നറിയില്ല
കാലമിതങ്ങനെ പോയിടുന്നു
ഇന്നലെ കണ്ട കാഴ്ചകൾ
അല്ല ഞാൻ
ഇന്നു കണ്ടുകൊണ്ടിരിക്കന്നത്
ഒാടിക്കളിച്ചു വളർന്ന
നെൽപ്പാടവും,കുന്നും,മലയും
ഇന്നിവിടെയില്ല
തിങ്ങി നിറഞ്ഞു നിൽക്കുമീ
വൃക്ഷത്തിൽ
കൂടുകൂട്ടുന്ന പറവയില്ല
അന്നു കയറിയ കാളവണ്ടി
ഇന്നിതാ ചീറിപ്പായുന്ന കാറുകളായ്
ഓലമേഞ്ഞുള്ളൊരു വീടിന്നെവിടെ
കെട്ടിടങ്ങളാൽ സ്ഥലവുമില്ല
അങ്ങിങ്ങ് നോക്കിയാൽ
തല്ലും കൊലയ്ക്കും കുറവുമില്ല
കാലം പലതും കടന്നുപോയെങ്കിലും
കാലനു വേണ്ടാതെ നിൽപ്പൂ ഇൗ ഞാൻ.