ഇളം കാറ്റ്, ചെറു കാറ്റ്;
കൊടുംകാറ്റുമായി.
പേമാരി പോലാ;
മഹാമാരി മാറി.
സ്ഫോടന തുല്യമായ്,
ആ മഹാമാരി.
മനുഷ്യ ജീവൻ-
കൊണ്ടമ്മാനമാടി.
വിറപ്പിച്ചു ലോകത്തെ,
കോവിഡിൻ താണ്ഡവം.
പണ്ടത്തെ ശീലങ്ങൾ,
ഓർത്തീടുവാൻ;
കോവിടാൽ,
തന്നൊരവസരമായ്,
വീട്ടിലിരിക്കൂ,
സുരക്ഷിതരാകൂ.
സാമൂഹിക അകലം-
പാലിക്കണം നമ്മൾ.
മറ്റുള്ളവർക്കായ്
പ്രാർത്ഥിക്കണേ.
കൈകളും നന്നായ്-
കഴുകീടേണം
തൂവാല കൊണ്ട് ;
മുഖം മറച്ചീടാം.
നാടിനെ കാത്തു-
സൂക്ഷിച്ചീടാം
പരിഭ്രാന്തിയും വേണ്ട,
ജാഗ്രതയും വേണം
മാലാഖാമാരാണ്;
ആരോഗ്യപ്രവർത്തകർ.
അവർക്കു നൽകാം-
'ഒരു ബിഗ് സല്യൂട്ട്'
എല്ലാറ്റിനുമൊടുവിൽ ;
സാന്ത്വനമായിതാ,
കോവിഡിൻ -
കാലവും
കടന്നു പോകും.