കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറോണ

00:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലും
വലിയൊരു ലോകം പിടിച്ചുലച്ച കേമൻ
നേരമില്ലാതെ പരക്കം പാഞ്ഞ മനുഷ്യൻ
ഇന്ന് നേരം കളയാൻ പാടുപെടുന്നിതാ

ഞാനെന്നഭാവം നടിച്ച മന്നവൻ
മുട്ടുമടക്കുന്നു ഈ കോവിഡിൻമുന്നുലും
സമ്പത്തും പദവിയും ഒന്നും വലുതല്ല
ദൈവഹിതം മാത്രം ഭവിക്കും മർത്ത്യനിൽ

ഒരുവേള ഇതൊരു അവസരമാണിത്
പുറകോട്ടു ചിന്തിക്കാൻ, തിരിച്ചറിയാൻ
തൊടിയിലേക്കിറങ്ങാൻ, നട്ടുനനക്കാൻ
കുടുംബത്തോടൊപ്പമിരിക്കാൻ, സമയം ചെലവിടാൻ

കല്ല്യാണ സൽക്കാരമൊന്നുമില്ലെങ്കിലും
വിനോദയാത്രകളൊന്നുമില്ലെങ്കിലും
പലതരം വിഭവങ്ങളൊന്നുമില്ലെങ്കുലും ജീവിക്കും മർത്ത്യൻ ആത്മ ധൈര്യത്തോടെ

ഇത്തിരികുഞ്ഞൻ തെളിയിച്ചുതന്നു മനുഷ്യന്
മറ്റൊരു രോഗവും സാക്ഷ്യപ്പെടുത്താത്ത പലതും

അർഷിദ. കെ. എ
8 D കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത