ആർ.കെ.എം.യു.പി.എസ്, മുത്താന/അക്ഷരവൃക്ഷം/പ്രകൃതി

00:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rkmups (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

അമ്മയെന്ന പ്രകൃതി
ജീവനാകുന്ന പ്രകൃതി
നന്മയുള്ള പ്രകൃതി
കാറ്റായി തലോടുമെന്നും
മഴയായ് പെയ്തിറങ്ങും
വെയിലായ് വന്നു ചുംബിച്ചിടും
പച്ചപ്പരവതാനി എങ്ങും
വിരിച്ചിടുന്നു പ്രകൃതി
പ്രകൃതി തൻ മടിത്തട്ടിൽ വിരിയുന്ന
പൂക്കളെക്കാണുവാനെന്തു ഭംഗി
കലപില ശബ്ദത്തിൻ നിദ്രയുണർത്തുന്ന
  കിളികളെ കാണുവാനെന്തു ഭംഗി
എന്തു പറഞ്ഞാലും തീരില്ല നിൻ ഭംഗി

ആദിത്യ എസ് നായർ
7 സി ആർ കെ എം യു പി എസ് മുത്താന
വർക്കല ഉപജില്ല
ആറ്റിങ്ങൽ, തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത