ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/പിത്രുനൊമ്പരം

23:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പിത്രുനൊമ്പരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിത്രുനൊമ്പരം
<story>

പുറത്തു നല്ല മഴയുണ്ട് അച്ഛന്റെ ചൂടും പറ്റി അവൾ ഉറങ്ങുകയാണ് .ഞാൻ ഒരച്ഛനാണ്‌ എന്റെ പേര് ....ലോകമെന്പാടും ഉള്ള നേഴ്സ് മാരുടെ ഭാര്താക്കന്മാരുടെ ഒരു പ്രതിനിധി . ഇന്നും ന്മോൾ നല്ല കരച്ചിലാരുന്നു .കഴിഞ്ഞ ഒരാഴ്ചയായി അവൾ ശരിക്കൊന്നു ആഹാരം കഴിച്ചിട്ടു അച്ഛാ എന്നെ അമ്മയുടെ അടുത്ത് കൊണ്ട് പോകു ഏതു മാത്രമാണ് എന്റെ പൊന്നു പറഞ്ഞു കൊണ്ട് ഇരുന്നത് .അവൾക്കറിയില്ലലോ കൊറോണ ആയതിനാൽ 'അമ്മ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിൽ ആണെന്നും അവളുടെ സുരക്ഷയെ ഓർത്താണ് വീട്ടിൽ വരാത്തത് എന്നും എന്തും വരട്ടെ എനിക്ക് എന്റെ പൊന്നുമോളുടെ കരച്ചിൽ സഹിക്കാൻ വയ്യ അവൾ ഇന്ന് അമ്മയെ കാണുക തന്നെ ചെയ്യും .അടുത്ത സുഹൃത്തിനെ വിളിപ്പിച്ചു. എല്ലാവരും മാസ്ക് ധരിച്ചു മോളെയും കൊണ്ട് യാത്ര പുറപ്പെട്ടു .അവളുടെ അമ്മയെ ഹോസ്പിറ്റലിന് പുറത്തു ഇറങ്ങി നിൽക്കാനും വിളിച്ചു ഓര്മിപ്പിക്കാനും മറന്നില്ല .അരമണിക്കൂറിനകം ഹോസ്പിറ്റലിൽ എത്തി.മോൾ ആദ്യമൊക്കെ അമ്മയെ നോക്കി ഇരുന്നു .പെട്ടെന്ന് അവൾ ഉറക്കെ കരയാൻ തുടങ്ങി .അമ്മെ വാ എന്നെ എടുക്കു .വീട്ടിൽ വാ .അവളുടെ 'അമ്മ അവളോട് 'അമ്മ നാളെ വരം മോള് പാലൊക്കെ കുടിക്കണം എന്നു നിറകണ്ണുകളോടെ പറഞ്ഞു .വളരെ പണിപ്പെട്ടു ഞങ്ങൾ അവളെയും കൊണ്ട് തിരികെ പോന്നു .എന്റെ മോൾ അമ്മയെ കൺനിറയെ കണ്ടിട്ടും ഒന്ന് തൊടാൻ കഴിയാതെ എന്റെ നെഞ്ചിന്റെ ചൂട് പറ്റി ഉറങ്ങുന്നു .ഒരു മഹാ വ്യാധിയെ തുടച്ചു നീക്കാൻ അവളുടെ അമ്മയോടൊപ്പം ഞങ്ങളും പങ്കാളികൾ ആകുന്നു എന്നു ഞാനും തിരിച്ചറിയുന്നു.ഒന്നും ഒന്നിന്റെയും അവസാനം അല്ല എന്നു .എന്നെപോലെ കുഞ്ഞുങ്ങളെ നോക്കാൻ ബദ്ധപ്പെടുന്ന നേഴ്സ് മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കുടുംബക്കാർ ധാരാളം ഉണ്ടാകാം .ഞങ്ങൾ ഞങ്ങളുടെ കർത്തവ്യത്തിൽ അഭിമാനിക്കുന്നു .കേരളജനതയെ ഒരു വാക്കു "വീട്ടിൽ തുടരു സുരക്ഷിതരായിരിക്കു .”

</story>
സയനോര സനൽ .കെ
3 A ഗവണ്മെന്റ് എൽ .പി.എസ് വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ