23:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmmup19552(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മീനയുടെ രോഗപ്രതിരോധമാർഗ്ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ഗ്രാമത്തിൽ മീന എന്നു പേരുള്ള ഒരുകുട്ടി ഉണ്ടായിരുന്നു .അവൾക്ക് ഇടയ്ക്കിടെ പനി വരും. ഒരു ദിവസം അവൾ ഡോക്ടറെ കാണാൻ പോയി .ഡോക്ടർ ചോദിച്ചു "എന്താ അസുഖം"? അവൾ കാര്യങ്ങൾ എല്ലാം പറഞ്ഞു .അപ്പോൾ ഡോക്ടർ പറഞ്ഞു ."ദിനം പത്രി മാറി കൊണ്ടിരിക്കുകയാണ് കാലാവസ്ഥ. അതു കൊണ്ട് തന്നെ വിവിധ തരം രോഗങ്ങൾ ആളുകളിൽ പടർന്നു പിടിക്കുന്നത് കൊണ്ട് നമ്മുടെ രോഗ പ്രതിരോധശേഷി മികച്ചതായിരിക്കേണ്ടത് നമ്മുടെ കടമയാണ്. വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. അങ്ങനെ സാധാരണമായ ഒരു ജലദോഷം മുതൽ കാൻസർ വരെ പ്രതിരോധിക്കാൻ സാധിക്കും .അതു കൊണ്ട് ഡോക്ടർ മോൾക്ക് വിറ്റാമിൻ അടങ്ങിയ ഭക്ഷണത്തെക്കുറിച്ച് പറഞ്ഞു തരാം. ശരീരത്തിനു ആവശ്യമായ ഒന്നാണ് വിറ്റാമിൻ. മൽസ്യത്തിൽ ധാരാളം വിറ്റാമിൻ അടങ്ങിയിട്ടുണ്ട് കോരമീനുകളെ പോലെയുള്ള മത്സ്യങ്ങൾ ദിവസേന കഴിക്കുന്നതും കട്ടിയുള്ള പാൽ കുടിക്കുന്നതും ശരീരത്തിലെ വിറ്റാമിൻ D വർധിപ്പിക്കും. ഡോക്ടർ പറഞ്ഞത് മോൾ ശ്രദ്ധിച്ച് കേട്ടല്ലോ? ഇതു പോലെ നല്ല വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക." മീന പറഞ്ഞു. "ഓക്കേ ഡോക്ടർ. ഞങ്ങൾ ഇനി മുതൽ അങ്ങനെ ചെയ്യാം." മീന അവളുടെ വീട്ടിൽ വന്നു .അവൾ അച്ഛനോട് ഡോക്ടർ പറഞ്ഞതെല്ലാം വാങ്ങാൻ പറഞ്ഞു. അവൾ വിറ്റാമിനുകളടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ആഹാരത്തിലുൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിച്ച് തുടങ്ങി. അവൾക്ക് പിന്നെ പനി ഇങ്ങനെ വന്നിട്ടില്ല .
ഗുണപാഠം :കുട്ടുകാരേ നിങ്ങൾക്ക് ഈ കഥയിൽ നിന്ന് മനസ്സിലായത് എന്താണ്? നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ