23:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14047(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലഹരി എന്ന കനൽ | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒഴുകിയകലുന്ന കടലാസു തോണിയിൽ
അധിപനാകുന്ന ജലമാണ് ലഹരി
നിറയുമോമൽ പുഞ്ചിരികളിൽ
ഇറ്റി വീഴുന്ന കണ്ണുനീരാണ് ലഹരി
ജീവിതത്തെ ചുട്ടു ചാരമാക്കാൻ
ഒരു തുളളി മദ്യവും പുകയും മതി.
അന്ത്യനാളുകൾ മരണത്തെ പുല്കുമ്പോൾ
ജീവിതം ഒരു മൗനമായ് ,
ഒടുങ്ങാത്ത ദുഃഖമായി ,
മനസ്സിനെ തഴുകുന്നു
അരികിൽ ഒരു പതനത്തിൻ നിർവൃതി
അനുഭവിക്കുന്ന "ലഹരി എന്ന കനൽ."
കീർത്തന എം
10 E ഇരിട്ടി ഹൈ സ്കൂൾ ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത