ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

23:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13358cdups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും രോഗപ്രതിരോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും രോഗപ്രതിരോധവും

പ്രാചീന കാലം മുതൽ തന്നെ നമ്മുടെ പൂർവീകർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരാണ്. ശുചിത്വം ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിൽ തന്നെയാണ്. എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു? പരിസര ശുചിത്വത്തിനും വ്യക്തി ശുചിത്വത്തിനും എന്തുകൊണ്ടാണ് പ്രാധാന്യം കല്പിക്കാത്തത്? സംസ്ക്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. മലയാളത്തിന്റെ സംസ്ക്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്.

ഭൂമിയുടെ നാഡി ഞരമ്പുകളായ പുഴകളിൽ മാലിന്യം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. 44 നദികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നു. കാലം തെറ്റിവരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകൾ ഇത്തരം പ്രകൃതി നാശത്തിന് ഒരു കാരണക്കാരൻ മാത്രമേ ഉള്ളു. അത് നാം തന്നെയാണ്.

ആവർത്തിച്ച് വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ ഭാഗമാണെന്ന് നാം മനസ്സിലാക്കുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും എങ്ങിനെ ഉണ്ടായെന്ന് ആരും ആലോചിക്കുന്നില്ല. അതിനും അവർ മറ്റുള്ളവരെ വിമർശിക്കുന്നു. താൻ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റ് നാല് വിരലുകളും നമ്മെ ചൂണ്ടുന്നു എന്ന സത്യം നാം തിരിച്ചറിയുന്നില്ല. ഇത്തരത്തിലുള്ള പകർച്ച വ്യാധികൾ തടയാൻ നാം സ്വയം ശുചിത്വം ശീലമാക്കണം.

ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. എന്നാൽ സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹിക ശുചിത്വം കൂടിയാണ്. പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം എന്ന് കേട്ടിട്ടില്ലേ എന്നാൽ ചില രോഗങ്ങൾ നമുക്ക് വന്നു കൂടുന്നവയും ഉണ്ട്. രോഗപ്രതിരോധ ശേഷി നല്ല രീതിയിൽ സ്വാധീനിക്കുന്നു. ഇത്തരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. അതുകൊണ്ട് പരിസ്ഥിതിയിൽ ഇണങ്ങി നല്ല രീതിയിൽ ഉള്ള ശുചിത്വം നമുക്ക് പാലിക്കാം. നമുക്ക് ഒരുമിച്ച് നല്ലൊരു ലോകത്തെ പ്രതിനിധാനം ചെയ്യാം.

നന്ദന ഇ
7 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം