കാവും കുളങ്ങളും കായലോളങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക് തന്ന സൗഭാഗ്യങ്ങൾ എല്ലാം നന്ദിയില്ലാത്ത തിരസ്കരിച്ചു നമ്മൾ കാരിരുമ്പിന്റെ ഹൃദയങ്ങൾ എത്രയോ കാവുകൾ വെട്ടി തെളിച്ചു വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നോരാ വന്മരച്ചില്ലകൾ തോറും . പൂത്തുനിന്നൊരു ഗതകാല സൗരഭ്യ പൂരിത വർണ്ണ പുഷ്പങ്ങൾ ഇന്നിനി ദുര്ലഭം