സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ധരണി

ധരണി

അമ്മയാമെന്നെ മുറിപ്പെടുത്തും മർത്യൻ
വൃക്ഷലതാദികൾ വെട്ടി നിരത്തി
എന്റെ മാറിടം കുത്തിപ്പിളർന്നു
നീരുറവകളെ നിശ്ചലമാക്കി
എൻ ശ്വാസത്തെ മലിനമാക്കും
നിരത്തുകളും യന്ത്രങ്ങളുംനിശ്ചലമായ്
ശുദ്ധമാണിന്നെൻ ശ്വാസമെങ്കിലും
മൂടുന്നു നിൻ വദനം ഭയത്താൽ
 

റോസ് ലിന്റ് ജെയ്സണ്
2 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത