ഒന്നെന്നെഴുതി യൊരാളെ വരക്കാം . രണ്ടു നമുക്കൊരു കൊക്കാക്കാം . മൂന്നിനെ നല്ലൊരു മുയലാക്കാം നാലിട്ടാലൊരു പട്ടവുമാക്കാം . അഞ്ചിനെ നീലപൊന്മാനാക്കാം ആറിലൊരോമന അണ്ണാർക്കണ്ണൻ ഏഴൊരു ചുള്ളൻ മുതലച്ചാർ കൊടിയും കുടയുമതാക്കീടാം എട്ടിനു കൈകാൽ നൽകി വരയ്ക്കാം നമ്മുടെ നല്ല കളിപ്പാവ ഒമ്പതിലുണ്ടേ പൂച്ചക്കുഞ്ഞും ഓടിയൊളിക്കുന്നാമച്ചാരും പത്തിട്ടതിലൊരു തത്തമ്മ ആഹാ വാങ്ങിയെടുക്കാല്ലോ... അമ്മ തരുന്നൊരു മുത്തുമ്മ !