ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ ഒരു മുത്തശ്ശിക്കഥ

23:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു മുത്തശ്ശിക്കഥ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മുത്തശ്ശിക്കഥ

കല്യാണിമുത്തശ്ശിപതിവുപോലെതൊടിയിലേക്കിറങ്ങി.മുഖത്തെചുളിവുകളെതഴുകി ഒരുതണുത്ത കാറ്റ്അകന്നുപേയി. പൂവാലിപ്പശുവും ചക്കിപ്പൂച്ചയും കിക്കിക്കോഴിയും എന്നത്തേയുംപോലെ തൊടിയിൽ സന്തോഷത്തോടെകളിച്ചു. “എടീ പൂവാലിയേ ഞാനെത്തീട്ടോ. വീട്ടാരും കുട്ട്യോളും അവരവരുടെ പോക്കിനുപോയി. ജോലിയും പഠിത്തവും, പഠിത്തവും ജോലിയും.” കുട്ട്യോളെ കണ്ണു നിറയെകണ്ടിട്ട്കാലങ്ങളായി.മുത്തശ്ശിയുടെ കണ്ണുകൾനിറഞ്ഞു.ചക്കിപ്പൂച്ചയും കിക്കിക്കോഴിയും പൂവാലിപ്പശുവും എന്തോമനസ്സിലായപോലെ പരസ്പരം നോക്കി. പൂക്കളോടും കിളികളോടും കളകളം ഒഴുകുന്നതോടിനോടും കാര്യങ്ങൾ തിരക്കി മുത്തശ്ശിതിരികെ തടഞ്ഞുപിടിച്ച് വീട്ടിലെത്തി.ഹോംനഴ്സിന്റെ ദേഷ്യത്തോടെയുള്ള നോട്ടം മുത്തശ്ശിക്ക് തീരെ പിടിച്ചില്ല. ഓ ഓളെ പറഞ്ഞിട്ടെന്താ കാര്യം? എന്റെമക്കൾക്ക് സമയമില്ലല്ലോ?എന്നോട് കാര്യം പറയാനും ഒന്നുചിരിക്കാനുംസമയമില്ലാതായോ ദൈവമേ?മുത്തശ്ശി മനസ്സിൽപറഞ്ഞു.ഉദയസൂര്യന്റെ സൗന്ദര്യവും പൂക്കളുടെ ഗന്ധവും വയലിന്റെ പച്ചപ്പും ഒന്നും കണ്ണിൽ കാണാതെ മൊബൈലിലെ ചിത്രങ്ങളും പാർക്കിലെ യന്ത്രക്കളിയുപകരണങ്ങളുടെ വീമ്പുപറയുന്ന കുട്ടികളും .......... പ്രകൃതിയേ കാണുന്നില്ലേ? മുത്തശ്ശി ഒന്നുകൂടി പ്രകൃതിയെ കണ്ണുരുട്ടിനോക്കി. "നിനക്ക് ഒരീസത്തേക്ക് പോലും നീന്നെ കാണാത്ത നിന്റെ മക്കളോട് നീരസം തോന്നീട്ടില്ല്യേടീ? അതോ നീയും എന്നെപ്പോലെ മനസ്സിൽകൊണ്ടുനടക്കുകയാണോ?” ചിന്തിച്ചങ്ങനെ നിന്നപ്പോഴാണ് കുട്ടികൾനേരത്തേ സ്കൂളിൽ നിന്നെത്തിയത്. പരീക്ഷയില്ലത്രേ... സ്കൂളടച്ചൂന്ന്...എന്തോ രോഗമാണത്രേ....മുത്തശ്ശി ചിരിച്ചു.രോഗം വന്നാൽ ഡോക്ടറെ കാണണം. കുട്ടികൾ‍ അപ്പോഴാണ് മുത്തശ്ശിയുടെ ഓട്ടയുള്ള കാതും വാ കോട്ടിയുള്ള ചിരിയും കാണുന്നത്.ദിവസങ്ങൾ കടന്നുപോയി 1,2,3,4.......... കുട്ടികളുടെ പുറകെ മക്കളും വീട്ടിൽതന്നെ. ഹോംനേഴ്സിനെ വീട്ടിൽനിന്ന് പറഞ്ഞുവിട്ടതാണ് ഏറെ സന്തോഷമായി തോന്നിയത്. ടാബും ടീവിയും കണ്ട് കുട്ടികൾ മടുത്തു .കൊറോണ എന്ന മഹാമാരിയുടെ തീവ്രത കുട്ടികൾക്ക് മനസിലായിട്ടില്ല. പക്ഷേ അവർ മുത്തശ്ശിയോടൊപ്പം ചേർന്ന് കഥകൾ കേട്ടു.തൊടിയിലേക്കിറങ്ങി,പൂക്കളെ കണ്ടു,പൂവാലിയോടും കിക്കിയോടും ചക്കിയോടും എല്ലാം കൂട്ടായി.മുത്തശ്ശി ഒളിഞ്ഞ് പ്രകൃതിയോട് ഒരു സ്വകാര്യം ചോദിച്ചു എന്നെപ്പോലെ നിനക്കും നീരസം ഉണ്ടായിരുന്നല്ലേ കള്ളീ. നീ കളി പടിപ്പിച്ചു. അല്ലേ നടക്കട്ടെ നടക്കട്ടെ......

അദ്വൈത വി.എസ്
2 c ഗവ: എൽ.പി.എസ് ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ