പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/പ്രകൃതിക്കും ചോദിക്കാനുണ്ട്

23:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിക്കും ചോദിക്കാനുണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിക്കും ചോദിക്കാനുണ്ട്

ഹേ! മനവാചോദിക്കുന്നു ഞാൻ
നിന്നോട് മാത്രമായ് ചില ചോദ്യങ്ങൾ
എനിക്കുത്തരം തരിക യെൻ മാനുഷാ
നന്മ നിറഞ്ഞൊരു പ്രക്യതിയല്ലേ ഞാൻ
ഞാനെത്ര മനോഹരമായിരുന്നു!
ആധുനിക ലോകത്ത് എന്റെ ഭംഗി
നീ എന്തിനു മലിനമാക്കീടുന്നു.
ശ്വാസകോശങ്ങളാം മരങ്ങളെ
ക്രൂരമായ് വെട്ടിമാറ്റീടുമ്പോൾ
അവനല്കും ഉപകാരങ്ങൾ ഓർത്തില്ലേ നീ?
ജലാശയങ്ങൾ നികത്തിടും നേരം
നീന്തി തുടിക്കുന്ന മത്സ്യങ്ങളെയും
ജലത്തിന്റെ പ്രാധാന്യവും മറന്നോ നീ?
എൻ നെഞ്ചിൽ ഫാക്ടറികൾ ഉയർത്തിടുമ്പോൾ
എൻ നെഞ്ചിന്റെ വേദന ഓർക്കാത്തതെന്തേ നീ
കുന്നുകൾ ഇടിച്ചിടുന്നതെന്തിന്?
അതു നിന്റെ വിനോദമോ അഹങ്കാര മോ?
എന്റെ അന്ധകനാം പ്ലാസ്റ്റിക്കിനെ
എന്തിനിവിടെ നിർമ്മിച്ചിട്ടുന്നു നീ
പ്ലാസ്റ്റിക്കിനെ കുഴിച്ചിട്ടാലും കത്തിച്ചാലും
നാശനഷ്ടങ്ങഎനിക്കു മാത്രമല്ല
അതു നിന്റേതാണെന്നു കൂടി ഓർത്തീടുക നീ
പച്ചയുടുപ്പിട്ട എന്നെ നീ
കറുത്തവ സത്രം ധരിപ്പിച്ചതെന്തിന്?
എന്നിലെന്തിന് അമിതമായ നീ
കൈ കടത്തിടുന്ന മാനവാ?
എൻ കോപമാണ് ഓഖിദുരന്തം
എന്റെ കണ്ണീരാണ് പ്രളയകാലം
എന്റെ ശാപമാണ് നിപ്പ രോഗം
എന്റെ പ്രതികാരമാണ് കൊറോണ
ഇനിയും നീ പഠിച്ചിട്ടില്ലെങ്കിൽ
നിൻ മുന്നിലെ തോൽവിയല്ലേ ഞാൻ?

 

മുഹീബുള്ള
10 D പി.എച്ച്.എസ്സ്.എസ് .പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത