പരിസ്ഥിതി നശീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലുമുണ്ടാകാത്ത ദിനങ്ങളില്ല. പരിസ്ഥിതി നശീകരണമെന്നാൽ പാടം, ചതുപ്പുകൾ എന്നിവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കൽ ,കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കൽ' കുന്നുകൾ ,പാറകൾ ഇവ ഇടിച്ചു നിരപ്പാക്കൽ' കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം , വ്യവസായശാലകളിൽ നിന്ന് പുറത്തുവിടുന്ന വിഷപ്പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്ന് ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന മലിനജലം , ഇ_വേസ്റ്റുകൾ ,വാഹനങ്ങൾ മൂലമുള്ള മലിനീകരണം, പ്ലാസ്റ്റിക് വേസ്റ്റുകൾ, കീടനാശിനികളുടെ ഉപയോഗം എന്നിവയെല്ലാം ജനങ്ങളും മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് .ഈ പരിസ്ഥിതി ദോഷങ്ങൾ മാറ്റിയെടുക്കാൻ മനുഷ്യൻ യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കേണ്ടതുമുണ്ട്. ദിശാബോധം നഷ്ടപ്പെട്ട് മനുഷ്യൻ അതിവേഗത്തിൽ പായുന്നത് ഈ വിഷഭൂമിയിലേക്കാണ്. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. അഞ്ജലി.ആർ.എസ് 4 B ഗവ.എൽ.പി.എസ് ചേങ്കോട്ടുകോണം