ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം/കൊറോണക്കാലം

കൊറോണക്കാലം

മാനവരാശിയെ തച്ചുടയ്ക്കാനെത്തി
തോർന്നിടാതുള്ളൊരു പേമാരിപോൽ
ഭൂഗോളം താഴുന്നു: സർവരും കേഴുന്നു
പ്രഹേളികയാം 'മഹാ 'മാരിയിൽ !
മേനിയിൽ രാജമകുടവുമേന്തി
കൊറോണ വൈറസ് എന്ന നാമധേയൻ
കടന്നു ചെന്നവൻ മുക്കിൽ മൂലയിൽ
സമസ്ത ലോകം വിറങ്ങലിച്ചു
മരണവിളി എങ്ങും കരളലിയിച്ചു
അന്ത്യോപചാരമർപ്പിച്ചു മാലാഖമാർ
വ്യാപനം രോഗവ്യാപനം സംഖ്യാതീതം
ഒപ്പമോ അചിന്തനീയമാം നാശനഷ്ടം
തലകുനിച്ചു വമ്പൻ രാജ്യങ്ങൾ
കിരീടമേന്തിയ കൊറോണയ്ക്കു മുന്നിൽ
ശമനമെന്നീ മരണഹേതുവിന്‌?
കാലചക്രത്തിലെ നെരിപ്പോടിനു ?
ഇന്നകന്നിരിക്കുന്നു മാനവൻ ,നാളെ
ഒരുമയോടൊരുമിച്ചു വാണരുളാൻ
"ലോകാ സമസ്താഃ സുഖിനോ ഭവന്തു "
എന്ന ഈരടി മുഴങ്ങുന്നു സർവ്വവും
 

പാർവതി അശോക്
9 A ജി.എച് .എസ് എസ് കുടമാളൂർ ,കോട്ടയം ,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത