നമ്മുടെ മാതാവാം പ്രകൃതി തൻ നേത്രങ്ങൾ കണ്ണുനീർ പൊഴിച്ചിടുന്നു മക്കളാം നമ്മളീ അമ്മതൻ കണ്ണുനീർ കാണാതെ പോകുന്നു നാളുകളായ് ! അമ്മതൻ ഭാഗമാം പുഴകളും അരുവിയും മണ്മറയുന്നൊരു കാലമിത് വയലിന്റെ പച്ചപ്പും പുഴയുടെ കുളിർമയും അറിയാതെ കുളിർ തരും ഓർമകളായ് എവിടേക്കോ ഒഴുകിയ പുഴകളിന്നു എങ്ങോട്ടെന്നില്ലാതെ പകച്ചുപോയി പുഴയിലെ മണ്ണിന്നു കാണാനില്ല പുഴകളോ ഇന്നെങ്ങും കാണാനില്ല അമ്മതൻ ഭാഗമാം പുഴകളും അരുവിയും കാടും വയലും അമ്മതൻ മാറിൽ വളന്നൊരീ നാമെല്ലാം സോദരതുല്യരായ് വാണിടേണം