(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിളയുടെ തേങ്ങൽ
നിളയുടെ തേങ്ങൽ കേട്ടുവോ
ഭാരതാംബയുടെ തേങ്ങൽ കേട്ടുവോ
കാടുവെട്ടി കലി തുള്ളുന്നു
കലിയുഗത്തിലെ മക്കൾ ഇന്ന്
എങ്ങോട്ട് ഒഴുകണം എന്നറിയാതെ
നിളയുടെ തേങ്ങൽ കേട്ടുവോ
പച്ചപ്പുൽത്തകിടിർന്ന്
കുന്നിൻ ചെരുവ് ഇടിക്കുമ്പോൾ
മണ്ണിൻറെ തേങ്ങൽ കേട്ടുവോ
ഭാരതാംബയുടെ തേങ്ങൽ കേട്ടുവോ
പുഴകൾ ഒക്കെ വഴിതെറ്റി ഒഴുകി
ഈ പ്രളയം എത്തി ആർത്തിരമ്പി കൊണ്ട്
അനുദിനം പൊങ്ങുന്ന കോൺക്രീറ്റ് മാളിക
ഇടിഞ്ഞു താഴ്ന്നു പ്രളയത്തിൽ ചുഴിയിൽപ്പെട്ടു
മണ്ണിൻറെ തേങ്ങൽ കേട്ടില്ലെന്ക്കിൽ
മനുഷ്യ നിൻ മോഹങ്ങൾ
ഒക്കെ കരിഞ്ഞുപോകും.
കാശ്മീര കെ പി
4 തലോറ എ ൽ പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത