22:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpeterskumbalanghihs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് =അമ്മ തൻ സ്നേഹം | color=4 }} <center> <poem> ഒന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായിരുന്നു ഞങ്ങൾ ഒരു നിമിഷം രണ്ടായി
എങ്കിലും സദാ എൻ കൂടെ ഉണ്ട് ഒരു നിഴൽ പോലെ
ലോകം എന്ന കാരാഗൃഹത്തിൽ എനിക്ക് കൂട്ടായി
എന്നും നന്മയുടെ തണൽ നിർത്തി
ഇട വഴികളിൽ നിന്ന് നേർവഴി ചൂണ്ടി
ഒരു വഴികാട്ടിയായി നിന്നു.
എൻ ദുഃഖങ്ങളിൽ ആശ്വാസമായി
പെരുമഴയിൽ ഒരു കുടയായ്
വിജയപാതകൾ തെളിച്ചൊരു തേരാളിയായ്
തിന്മയോട് പൊരുതാൻ ആയുധമായി
ഒരുപാടുണ്ട് അമ്മയെന്ന ആ നന്മ.