പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/ശാലുവിൻെറ വാഴത്തോട്ടം
ശാലുവിൻെറ വാഴത്തോട്ടം
ശാലു ഒരു ദിവസം അവളുടെ വാഴത്തോട്ടം നനക്കുകയായിരുന്നു.അപ്പോൾ ഒരു വാഴക്കുലയിൽ അവൾ ഒരു പഴം കണ്ടു.അവൾക്ക് വിശക്കുന്നുണ്ടായിരുന്നു.ശാലു വേഗം ഒരു വടിയുമായി വന്നു. പക്ഷേ ആ വടി എത്തിയില്ല. അപ്പോൾ അതുവഴിവന്ന കുഞ്ഞനണ്ണാൻ അതുകണ്ടു.അണ്ണാൻ അവളോടു ചോദിച്ചു..എന്താ ശാലുമോളേ ഇങ്ങനെ സങ്കടം പ്പെട്ടിരിക്കുന്നത്?..ശാലു കുഞ്ഞനണ്ണാനോട് കാര്യം പറഞ്ഞു. അണ്ണാൻ കേൾക്കേണ്ട താമസം ആ പഴം പറിച്ചു താഴെയിട്ടു ..ശാലുവിന് സന്തോഷമായി. അവൾ കുഞ്ഞനണ്ണാനോട് നന്ദി പറഞ്ഞു. പഴവും എടുത്തു ശാലു വീട്ടിലേക്ക് ഓടി...
|