22:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്വപ്നം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ പെയ്തു മാനം തെളിഞ്ഞു
മണ്ണും മനവും കുളിർത്തു
വേലിയിൽ പൂക്കൾ വിടർന്നു.
തൊടിയിലെ മുല്ലകൾ പൂത്തു
മാനത്തൊരായിരം താരകൾ പൂത്തു
എൻ മനതാരിലാശകൾ പൂത്തു
രാക്കിളിക്കൂട്ടരോടൊത്ത്
പാറിപ്പറന്നങ്ങുയരാം
പൂക്കൾ പറിച്ചു രസിക്കാം
പൂക്കൂടയുമായ് പോകുവാൻ നേരത്ത്
പെട്ടെന്ന് വീണിതു താഴെ
നേരം പുലർന്നതറിഞ്ഞു
എന്റെ സ്വപ്നമിതെന്നുമറിഞ്ഞു
ഈ വിധമീ കൊറോണയുമൊരു
സ്വപ്നമായെങ്കിലെന്ന് ഞാൻ ആശിച്ചു പോയ്