22:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk35026(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആശങ്ക അല്ല വേണ്ടത് ജാഗ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എല്ലാവരെയും പോലെ ഞാനും അതീവ ദുഃഖിതനാണ്. കൊറോണ എന്ന മാഹാവ്യാധി ലോകത്തെ പിടിച്ചു നിർത്തിയിരിക്കുന്നു.ഈ വേദനാജനകമായ വേളയിൽ അതിനെതിരെ ശക്തമായി പോരാടാൻ മാത്രമേ നമുക്ക് കഴിയൂ. ഈ മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്ന ഈ സമയത്തു നമ്മളെ നാം തന്നെ ശ്രദ്ധിക്കണം. ദിവസേന മരണ സംഖ്യ വർദ്ധിക്കുന്ന വാർത്തകൾ എന്നെ ശരിക്കും ഭയപ്പെടുത്തുന്നു. ഭയം കൊണ്ട് യാതൊരു കാര്യവും ഇല്ല എന്ന് എനിക്ക് അറിയാം. രോഗം മാറി സുഖം പ്രാപിച്ചു വരുന്നവരുടെ മുഖത്തെ ആനന്ദവും പുഞ്ചിരിയും ആണ് എനിക്ക് ഉള്ള ഏക ആശ്വാസം.
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കേണ്ട ഈ സമയത്തു അവരുടെ വാക്കുകളെ തള്ളി കളയുന്നവരും ചുറ്റുമുണ്ട്. ആരോഗ്യ പ്രവർത്തകരുടെ എല്ല നിർദ്ദേശങ്ങളും ഞാൻ പാലിക്കും. ഞാൻ ഇപ്പോൾ ഇടയ്ക്കു സോപ്പ് ഉപയോഗിചു കൈകൾ കഴുകാറുണ്ട്. കൊറോണ വൈറസിനു എതിരെ ആശങ്ക അല്ല വേണ്ടത് ജാഗ്രത ആണ്.ഈ മഹാ വ്യാധി ലോകത്ത് പടർത്തിയ ഇരുട്ടിനെ ഒറ്റകെട്ടായി നേരിടുമെന്ന് ഞാൻ പ്രതിജ്ഞ എടുത്തു കഴിഞ്ഞു. എന്നെക്കൊണ്ട് കഴിയുംവിധം ഞാൻ ആളുകളെ ഇതിനെതിരെ വേണ്ട മുൻകരുതലുകൾ എടുക്കാൻ പ്രാപ്തരാക്കും. ഞാനും ഈ മഹാ മാരിക്കെതിരെ പോരാടാൻ തയ്യാറായവരും കൂടി ഒറ്റക്കെട്ടായി കൊറോണ വൈറസിനെ പ്രതിരോധിക്കും. അതിനു ഈശ്വരന്റെ സർവ ഐശ്വര്യങ്ങളും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു