22:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിതുമ്പുന്ന ഭൂമി | color= 5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ മനോഹര ഭൂമി തൻ കുളിർ
കാഴ്ചകൾ ഇന്നു മാഞ്ഞുപോയോ.....
നിന്നിലെ നിത്യ വസന്തം ഓർമയായോ
പച്ചപുതപ്പണി ഞ്ഞ നെൽപ്പാടങ്ങൾ
പക്ഷികളുടെ കലപില ശബ്ദം നിറഞ്ഞ ആൽമരങ്ങൾ.... പൂന്തോട്ടങ്ങൾ...
വെള്ളിവെളിച്ചം വിതറി
സ്വച്ഛമായൊഴുകുന്നഅരുവികൾ
കാരിരുമ്പിൻ മനസ്സാൽ എല്ലാം
വെട്ടിത്തെളിച്ചു മനുഷ്യൻ
മണ്ണിൽനിന്നടർത്തി മാറ്റുമ്പോൾ കേട്ടില്ലവളുടെ നിലവിളിയും
ഇന്നിതാ മനുഷ്യൻ തേടുന്നു
തണലിനായി.... ദാഹജലത്തിനായി....
എല്ലാം വെട്ടിപ്പിടിക്കാനായോടുന്ന മർത്യാ
നീ കാണില്ലൊരിക്കലും വിതുമ്പുന്ന ഭൂമിയെ...