വർണ ചിറകുള്ള പൂമ്പാറ്റ പാറി പറക്കുവതെങ്ങോട്ടു പൂക്കളിലോ പൂച്ചെടികളിലോ പാറി നടക്കുവതെങ്ങോട്ടു എന്നോടൊപ്പം വന്നിടാമോ കൂട്ട് കൂടാൻ വന്നിടാമോ പുത്തൻ തളികയിൽ തേൻ തരാം പാറ്റെ പാറ്റെ പൂമ്പാറ്റ കുഞ്ഞി കൈകൊണ്ടു ഒമാനിക്കാം മുത്തം നൽകി താരാട്ടാം മെല്ലെ മെല്ലെ താരാട്ടാം പാറ്റെ പാറ്റെ പൂമ്പാറ്റേ