എന്നച്ഛൻ എന്നുമെനിക്ക് കൂട്ടായ് എന്നച്ഛൻ നല്ലതു മാത്രം പഠിക്കാനും നല്ലതു മാത്രം ചെയ്യാനും വഴികാട്ടിയാണെനിക്കച്ഛൻ രാപ്പകലെല്ലാം പണിയെടുത്ത് കുടുംബം പോറ്റുമെന്നച്ഛൻ തളരുമ്പോൾ താങ്ങായും തേങ്ങുമ്പോൾ തലോടലായും കൂടെ വരുമെന്റെയച്ഛൻ പൊള്ളുന്ന വെയിലേറ്റ് തണലേകുന്ന വൃക്ഷമെന്റച്ഛൻ ഉള്ളിൽ കരഞ്ഞും പുറമേ ചിരിച്ചും ഉയിർ വിയർപ്പാക്കിയെന്റച്ഛൻ